Around us

'മാവോയിസ്റ്റ് വേട്ടയും യുഎപിഎയും ശ്രദ്ധിച്ച് ചെയ്യണം'; സര്‍ക്കാരിനോട് അടൂര്‍ ഗോപാലകൃഷ്ണന്‍

മാവോയിസ്റ്റ് വേട്ടയും യുഎപിഎ ചുമത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിച്ച് ചെയ്യണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഉറങ്ങുന്നവരെയാണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത്. ഉണര്‍ന്നിക്കുന്നവരെയാണ്് വേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കലയും ചെറുത്തു നില്‍പ്പും വര്‍ത്തമാന കാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍ കൃതി പുസ്തകോത്സവത്തില്‍ എന്‍ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.ഒറ്റ മതം മതിയെന്നത് സങ്കുചിത കാഴ്ചപ്പാടാണ്. ഇന്ത്യയിലെ ഇപ്പോളത്തെ സാഹചര്യത്തില്‍ ഭരണഘടനയുടെ ആമുഖം കുട്ടികളെ കാണാതെ പഠിപ്പിക്കണം. ഹിന്ദുക്കള്‍ മറ്റ് മതങ്ങളെ തള്ളി പറയുന്നവരല്ല. ഹിന്ദു ആണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണങ്ങളിലെ മുഴുവന്‍ പ്രതികളെയും ഒരുപോലെ ശിക്ഷിക്കണം. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം ഇല്ലാതാക്കാനുള്ള വഴിയതാണ്. ഭരണാധികാരികള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം കണ്ടെത്താനാണ് അധികാരത്തിലിരിക്കുമ്പോള്‍ അഴിമതി നടത്തുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

SCROLL FOR NEXT