Around us

സ്വഭാവ ഗുണമല്ല സാഹിത്യ പുരസ്‌കാരത്തിന്റെ മാനദണ്ഡം, ഒഎന്‍വി പുരസ്‌കാര വിവാദത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദ ക്യു'വിനോട്

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുവാനുള്ള തീരുമാനത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ദ ക്യു'വിനോട് പറഞ്ഞു. അല്ലെങ്കില്‍ പിന്നെ സ്വഭാവ ഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണം.

പതിനേഴ് സ്ത്രീകള്‍ ലൈംഗിക അതിക്രമണ ആരോപണം ഉന്നയിച്ച വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിലാണ് പ്രതിഷേധം ഉയര്‍ന്നത്. സംവിധായിക ഗീതു മോഹന്‍ദാസ്, മീന കന്ദസാമി, റിമ കല്ലിങ്കല്‍, വൈരമുത്തുവിനെതിരെ മിടൂ ഉന്നയിച്ച ഗായിക ചിന്‍മയി ശ്രീപദ എന്നിവര്‍ രംഗത്തുവന്നിരുന്നു. ''കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ജൂറിയുടെ തീരുമാനങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. അവാര്‍ഡ് പിന്‍വലിക്കാനുള്ള സാധ്യതയും കാണുന്നില്ല. ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഇനി നേരത്തെ അറിഞ്ഞാല്‍ പോലും ജൂറിയുടെ തീരുമാനങ്ങളില്‍ എനിക്ക് ഇടപെടാന്‍ സാധിക്കില്ല. ജൂറിയെ സംബന്ധിച്ചിടത്തോളം എഴുത്തിന്റെ മികവ് മാത്രം അവാര്‍ഡ് തീരുമാനിക്കുള്ള മാനദണ്ഡമെന്നും'' ദ ക്യു'വിനോട് അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം

ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അല്ലെങ്കില്‍ പിന്നെ സ്വഭാവ ഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണം. വൈരമുത്തുവിന്റെ എഴുത്തുകള്‍ മികവുള്ളതായത് കൊണ്ടാണ് ജൂറി അദ്ദേഹത്തെ പരിഗണിച്ചത്. പിന്നെ അദ്ദേഹം ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണോ എന്ന് ജൂറിയ്ക്കു അറിയാമോ എന്ന് എനിക്കറിയില്ല. ഇനി അറിഞ്ഞാല്‍ തന്നെയും അദ്ദേഹത്തിന്റെ ക്യാരക്ടര്‍ നോക്കിയിട്ടല്ല അവാര്‍ഡ് നിശചയിക്കേണ്ടത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ജൂറിയുടെ തീരുമാനങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. അവാര്‍ഡ് പിന്‍വലിക്കാനുള്ള സാധ്യതും ഞാന്‍ കാണുന്നില്ല. ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഇനി നേരത്തെ അറിഞ്ഞാല്‍ പോലും ജൂറിയുടെ തീരുമാനങ്ങളില്‍ എനിക്ക് ഇടപെടാന്‍ സാധിക്കില്ല. ഇത് ആരോപണം മാത്രമാണ്. അത് വെരിഫൈ ചെയ്ത് അയാള്‍ ആരോപണ മുക്തനാണോ ആരോപണ വിധേയനാണോ എന്ന് തീരുമാനിക്കാനുള്ള അധികാരമൊന്നും നമുക്കില്ല. ജൂറിയെ സംബന്ധിച്ചിടത്തോളം എഴുത്തിന്റെ മികവ് മാത്രം അവാര്‍ഡ് തീരുമാനിക്കുള്ള മാനദണ്ഡം.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT