Around us

ലോക കോടീശ്വരന്‍മാരില്‍ മൂന്നാമനായി അദാനി, ആദ്യ ഏഷ്യക്കാരന്‍

ശതകോടീശ്വരന്മാരുടെ ബ്ലൂംബെര്‍ഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. 137.4 ബില്യണ്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തി.

ബ്ലൂം ബെര്‍ഗ് പട്ടികയില്‍ ലോകത്തെ സമ്പന്നരില്‍ ആദ്യമൂന്നില്‍ ഏഷ്യയില്‍ നിന്ന് ഒരാള്‍ എത്തുന്നത് ആദ്യമായാണ്.

ഫ്രാന്‍സിന്റെ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിനെ പിന്തണള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായത്. 91.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി 11ാം സ്ഥാനത്താണ്.

കഴിഞ്ഞ മാസം ഗൗതം അദാനി ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ വ്യക്തിയായിരുന്നു. 60.9 ബില്യണ്‍ ഡോളര്‍ ആണ് 2022ല്‍ മാത്രം അദാനിക്ക് തന്റെ സമ്പത്തിലേക്ക് വന്നു ചേര്‍ന്നത്.

ഫെബ്രുവരിയില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെ അദാനി ആദ്യം മറികടന്നിരുന്നു.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT