Around us

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി. അന്വേഷണ സംഘത്തിന്റെ ആവശ്യം എറണാകുളം സി.ജെ.എം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി സുനില്‍ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍വെച്ച് കണ്ടുവെന്നുമടക്കമുള്ള സുപ്രധാന വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചത്. ഇനി ഒരു മജിസ്‌ട്രേറ്റ് കോടതിയെ, കോടതി ചുമതലപ്പെടുത്തും. തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

Another Thriller on Cards; സൈജു കുറുപ്പിന്റെ സസ്പെൻസ് ത്രില്ലർ, ആകാംഷ ഉയർത്തി 'ആരം' ട്രെയ്‌ലർ

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

SCROLL FOR NEXT