The Quint
Around us

കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ചു, 'എന്റെ അമ്മയെയും സഹോദരിയെയും സുഹൃത്തുക്കളെയും ഓര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു'

എറണാകുളത്ത് ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. ലുലു മാളില്‍ കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവനായിക സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. പൊലീസിന് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് നടിയുടെയും കുടുംബത്തിന്റെയും പ്രതികരണം. പൊലീസ് സ്വമേധയാ കേസെടുക്കാന്‍ സാധ്യതയുണ്ട്.

തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ; 'ഞാന്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തയല്ല. പക്ഷെ ഇന്ന് നടന്ന സംഭവം പറയാതെ, അത് പൊയ്‌ക്കോട്ടെ എന്ന് വിചാരിക്കാന്‍ എനിക്കാകില്ല. രണ്ട് പേര്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് എന്നെ പിന്തുടരുകയും, ശരീരത്തില്‍ സ്പര്‍ശിച്ച് കടന്ന് പോകുകയും ചെയ്തു. അതൊരു തിരക്കുള്ള സമയമായിരുന്നില്ല. എനിക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. പക്ഷെ നിങ്ങള്‍ക്കറിയാമല്ലോ, ശരിയായ പെരുമാറ്റമല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.

എന്നില്‍ നിന്നും കുറച്ചകലെ നിന്നിരുന്ന സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എന്റെ അരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഒട്ടുമല്ലായിരുന്നു, താന്‍ ആകെ ഞെട്ടലിലായിരുന്നു. ഒരു നിമിഷത്തിന് ശേഷം ഞാന്‍ അവരുടെ അരികിലേക്ക് നടന്നു, എന്നെ കണ്ടില്ലെന്ന് നടിക്കുകയാണ് അവര്‍ ചെയ്തത്. എനിക്ക് മനസ്സിലായി എന്ന് അയാള്‍ അറിയണമെന്ന് കരുതിയാണ് താന്‍ അത് ചെയ്തത്. പെട്ടെന്ന് തന്നെ അവര്‍ അവിടുന്ന് സ്ഥലം വിട്ടു.

ആ നിമിഷം ഞാന്‍ ശരിക്കും ദേഷ്യത്തിലായിരുന്നു. അതുകൊണ്ട് എനിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല. പെട്ടെന്ന് തന്നെ ഞങ്ങള്‍ അമ്മയുടെയും സഹോദരന്റെയും അടുത്തെത്തി. പിന്നീട്, കൗണ്ടറില്‍ പണമടയ്ക്കുവാന്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എന്റെയും സഹോദരിയുടേയും അരികില്‍ എത്തി സംസാരിക്കുവാന്‍ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് താന്‍ അഭിനയിച്ചത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകുവാന്‍ പറയുകയും ചെയതു. അമ്മ ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടെ നിന്നും സ്ഥലം വിട്ടു.'

ഇതാദ്യമായല്ല തനിക്ക് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നും നടി പറയുന്നുണ്ട്. പല സന്ദര്‍ഭങ്ങളില്‍ പല രീതിയിലാണ് ഇത് തനിക്ക് നേരിടേണ്ട് വന്നിട്ടുള്ളതെന്നും നടി കുറിച്ചു. ഇത്തരം പുരഷന്മാര്‍ കാരണം തനിക്ക് തന്റെ അമ്മയെയും സഹോദരിയെയും സുഹൃത്തുക്കളെയും ഓര്‍ക്കുമ്പോള്‍ ഭയമാണെന്നും നടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇത് വായിക്കുന്ന പുരുഷന്മാര്‍, നിങ്ങല്‍ ഒരിക്കലെങ്കിലും ഒരു സ്ത്രീയോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയാണ്. നിങ്ങള്‍ നരകമല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ല. ഇത് വായിക്കുന്ന സ്ത്രീകളോട്, എനിക്ക് ഇന്ന് സംഭവിച്ചതുപോലെയാകാതെ ഇത്തരത്തില്‍ പെരുമാറുന്നവരുടെ മുഖത്തടിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു', നടി കുറിച്ചു.

Malayalam Actress was molested in Kochi Shopping Mall, instagram post

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT