Around us

ഈ ജഡ്ജിയില്‍ നിന്ന് നീതികിട്ടുമെന്ന് കരുതുന്നില്ല; തന്റെ ആശങ്ക പരിഗണിക്കണം; കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയില്‍

എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ നിന്ന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മാറ്റുന്നതിനെതിരെ അതിജീവിത. നിലവില്‍ സി.ബി.ഐ കോടതിയുടെ പ്രത്യേക ചുമതലയുള്ള പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജി ഹണി.എം വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെയും അതിജീവിത എതിര്‍ക്കുന്നു. നിലവിലെ വനിതാ ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് അതിജീവിത അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സി.ബി.ഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം.

വനിതാ ജഡ്ജിനെ മാറ്റുന്നതിനൊപ്പം കേസ് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ വിചാരണ എറണാകുളം ജില്ലയിലെ മറ്റേതെങ്കിലും വനിതാ ജഡ്ജിക്ക് കീഴിലേക്ക് മാറ്റണം. ഈ ജഡ്ജിയില്‍ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഈ വിഷയത്തിലുള്ള തന്റെ ആശങ്കയും മാനസികാവസ്ഥയും പരിഗണിക്കണമെന്നും അതിജീവിത അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഹണി.എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ചതിനാലാണ് കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കോടതി മാറ്റം ഉണ്ടാകുമെങ്കിലും കേസിലെ തുടര്‍ വിചാരണ നടത്തുക പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം. വര്‍ഗീസ് തന്നെയാകുമെന്ന് അറിയിപ്പ്. സുതാര്യമായ വിചാരണയല്ലെന്ന് ചൂണ്ടിക്കാണിച്ച് രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ രാജിവെച്ചിരുന്നു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT