Around us

നടിയെ ആക്രമിച്ച കേസ്; അഭിഭാഷകര്‍ മുംബൈയില്‍ പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, ദിലീപ് തെളിവ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ദിലീപ് തെളിവ് നശിപ്പിച്ചുവെന്ന് വ്യക്തമാക്കിയത്.

ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദിലീപ് തെളിവ് നശിപ്പിച്ചത്. 12 വാട്‌സ് ആപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍.

ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുണ്ടെന്നും വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍. എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റ് നശിപ്പിച്ചാല്‍ അതെങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുമെന്ന് കോടതി ചോദിച്ചു. കേസുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ മാത്രമല്ലേ തെളിവ് നശിപ്പിച്ചുവെന്ന കുറ്റം നിലനില്‍ക്കുകയുള്ളുവെന്നും കോടതി ചോദിച്ചു.

ഏതൊക്കെ ഫോണിലെ വിവരങ്ങളാണ് നശിപ്പിച്ചത്? സാക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങളാണോ പ്രതി നശിപ്പിച്ചത്? തുടങ്ങിയ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സാക്ഷികളെ സ്വാധീനിച്ചുവെന്ന് മനസിലാക്കാന്‍ സാധിക്കൂവെന്നും കോടതി പറഞ്ഞു. അതേസമയം തെളിവുകള്‍ നശിപ്പിച്ച തീയ്യതികള്‍ പ്രധാനമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT