Around us

തൃക്കാക്കരയില്‍ നടിയെ ആക്രമിച്ച കേസ് തീര്‍ച്ചയായും ചര്‍ച്ചയാവണമായിരുന്നു; ലാല്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നടിയെ ആക്രമിച്ച കേസ് തീര്‍ച്ചയായും ചര്‍ച്ചയാവണമായിരുന്നെന്ന് നടന്‍ ലാല്‍. വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പില്‍ നടിയെ ആക്രമിച്ച കേസ് അനാവശ്യമായി വലിച്ചിഴച്ചോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലാല്‍.

' ഈ വിഷയം അനാവശ്യമെന്ന് പറയാന്‍ കഴിയില്ല. നടക്കുന്ന പ്രശ്‌നമാണത്. പ്ലസ് ആണെങ്കിലും മൈനസ് ആണെങ്കിലും നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളല്ലേ പറയാന്‍ പറ്റുള്ളൂ. നടിയെ ആക്രമിച്ച കേസ് വലിയ ഒരു പ്രശ്‌നം തന്നെയാണ്. അത് തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യമാണ്,'' ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപ് പ്രതിയായ ലൈംഗിക ആക്രമണ കേസിലെ അതിജീവിതയ്ക്കെതിരെ നടന്‍ സിദ്ദിഖ് വിമര്‍ശനം ഉന്നയിച്ചിരുന്നു. വിധിയില്‍ തൃപ്തയല്ലെങ്കില്‍ മേല്‍കോടതിയെ സമീപിക്കുകയാണ് വേണ്ടത്.

അല്ലാതെ ജഡ്ജിയെ മാറ്റാന്‍ പറയുകയല്ല വേണ്ടതെന്ന് സിദ്ദിഖ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ പരാതി ചര്‍ച്ചാ വിഷയമായല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT