Around us

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ജഡ്ജി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയെ സമീപിച്ചു. മൂന്നു മാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതനുസരിച്ച് പ്രത്യേക കോടതി രൂപീകരിച്ചാണ് വിചാരണ നടന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജി കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ പ്രതിയായ ദിലീപ് അടക്കം മേല്‍കോടതിയിലുള്‍പ്പടെ ഹര്‍ജി നല്‍കിയതിനാല്‍ വിചാരണ രണ്ടര വര്‍ഷത്തോളം വൈകിയായിരുന്നു തുടങ്ങിയത്. വിചാരണ നിര്‍ത്തിവെക്കണമെന്നും, പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നുമടക്കം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജികള്‍. ഇവയെല്ലാം വിചാരണയ്ക്ക് കാലതാമസമുണ്ടാക്കിയിട്ടുണ്ടെന്നും, ഇത് പരിഗണിച്ച് വിചാരണ കാലാവധി നീട്ടിനല്‍കണമെന്നുമാണ് ജഡ്ജി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT