Around us

നടിയെ ആക്രമിച്ച കേസ്; ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ സഹോദരന്‍ അനുപുമായി പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ഷോര്‍ജ് നടത്തിയ ഇടപാടുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോണ്‍ ജോര്‍ജ് ദിലീപിനെ ജയിലില്‍ എത്തി കണ്ടിരുന്നു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സഹോദരന്‍ അനുപിന്റെ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

'ദിലീപിനെ പൂട്ടിക്കണം' എന്ന പേരില്‍ നടി മഞ്ജു വാര്യര്‍, ഡി.ജി.പി ബി സന്ധ്യ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ദിലീപിന്റെ സഹോദരന്‍ അനുപിന്റെ ഫോണില്‍ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നതിന് തെളിവ് സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് ക്രൈം ബ്രാഞ്ച് സംശയിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT