Around us

നടിയെ ആക്രമിച്ച കേസില്‍ ബിന്ദു പണിക്കരും കൂറുമാറി ; വാറണ്ടിന് പിന്നാലെ കോടതിയില്‍ ഹാജരായി കുഞ്ചാക്കോ ബോബന്‍

THE CUE

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും മൊഴിമാറ്റം. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ നടി ബിന്ദുപണിക്കരാണ് മൊഴിമാറ്റിയത്. പൊലീസിന് കൊടുത്ത മൊഴിയാണ് മാറ്റിയത്. ദിലീപും നടിയും തമ്മില്‍ ചില പ്രശ്‌നമുണ്ടെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിരുന്നു, എന്നാല്‍ സാക്ഷിവിസ്താരത്തില്‍ ദിലീപിന് അനുകൂലമായി ബിന്ദുപണിക്കര്‍ മൊഴി മാറ്റുകയായിരുന്നു. ഇതേതുടര്‍ന്ന് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ നേരത്തെ ഇടവേള ബാബുവും മൊഴിമാറ്റിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും സാക്ഷിവിസ്താരത്തിന് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഹാജരായത്. കുഞ്ചാക്കോ ബോബന്റെ സാക്ഷിവിസ്താരമായിരുന്നു ആദ്യം തുടങ്ങിയത്. നേരത്തെ രണ്ട് തവണ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചിരുന്നെങ്കിലും ഷൂട്ടിങ് തിരക്കുകള്‍ മൂലം എത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് എട്ടാംപ്രതി ദിലീപിന് പകയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സിനിമാ താരങ്ങളെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വിഭജിക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഒറ്റക്കേസായി തന്നെ പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിക്കണമെന്നായിരുന്നു നടന്റെ ഹര്‍ജി. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ താന്‍ ഇരയാണെന്നും ഒരേ കേസില്‍ പ്രതിയായും ഇരയായും കണക്കാക്കുന്നത് ഒഴിവാക്കണമെന്നും നടന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT