Around us

'പ്രദീപിന് പിന്നില്‍ വന്‍സംഘം, മറ്റു സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചു, സംഘത്തില്‍ രാഷ്ട്രീയ-സിനിമാ മേഖലയിലുള്ളവരും'

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. പ്രദീപിന് പിന്നില്‍ വന്‍സംഘമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പൊലീസ് കണ്ടെത്തിയതായി മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപിന് അനുകൂലമായി സാക്ഷികളുടെ മൊഴി മാറ്റുന്നതിന്, ജനുവരി 20നാണ് ഒരു സംഘം യോഗം ചേര്‍ന്നത്. വിപിന്‍ ലാലിന് പുറമെ മറ്റ് സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചു. കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്നും അന്വേഷണ സംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ-സിനിമാ രംഗത്തെ ഉന്നതരുടെ വന്‍ ഗൂഢാലോചന നടന്നതായാണ് നിഗമനം. പ്രദീപിന് സാക്ഷിയെ സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നും പിന്നില്‍ വന്‍സംഘമുണ്ടെന്നും അവരെ കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദിലീപിനെ രണ്ടുതവണ ജയിലില്‍ പോയി കണ്ടതായി പ്രദീപ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഒരു തവണ ഗണേഷ് കുമാറിനൊപ്പമാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തിയതെന്നും പ്രദീപ് മൊഴി നല്‍കിയിരുന്നു.

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT