Around us

മാളില്‍ കയറിയത് വിവരങ്ങള്‍ നല്‍കാതെ, നടിയെ അപമാനിച്ച പ്രതികള്‍ എത്തിയത് ദുരുദ്ദേശത്തോടെയെന്ന് പൊലീസ്

കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. രണ്ട് പ്രതികളും എത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരും മാളില്‍ കയറിയത് വിവരങ്ങള്‍ നല്‍കാതെയാണ്.

17ന് വൈകിട്ട് 5.45ന് പ്രതികള്‍ ലുലു മാളിനുള്ളില്‍ കടന്നത് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ നിന്നുള്ള പ്രവേശന കവാടം വഴിയാണ്. മാളിലെത്തുന്നവരുടെ പേരും മൊബൈല്‍ നമ്പറും രേഖപ്പെടുത്താന്‍ ജീവനക്കാരിയുണ്ട്. യുവാക്കളോട് ജീവനക്കാരി ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കിലും പിറകില്‍ ആളുണ്ടെന്ന അര്‍ത്ഥത്തില്‍ ആഗ്യം കാട്ടി കടന്നുപോവുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാളില്‍ നിന്നും പ്രതികള്‍ ഒന്നും വാങ്ങിയിട്ടില്ല. നടിയെ ഉപദ്രവിച്ച ശേഷം ഇടപ്പള്ളിയില്‍ നിന്നും മെട്രോയില്‍ തന്നെയാണ് ഇവര്‍ മടങ്ങിയത്. രാത്രി 8ന് ശേഷം എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകളിലും എത്തി. ഇവിടെയും വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഈ സമയം ട്രെയിന്‍ ഇല്ലാതിരുന്നതിനാല്‍ പുറത്തിറങ്ങി മറ്റു വാഹനങ്ങളില്‍ കയറിപ്പോയിട്ടുണ്ടാകാം എന്നാണ് പൊലീസ് നിഗമനം. ഇവര്‍ മറ്റ് ജില്ലക്കാരായിരിക്കാ എന്നും പൊലീസ് സംശയിക്കുന്നു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT