Around us

സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചു; ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലിനെ സമീപിച്ച് അതിജീവിത

ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. അഭിഭാഷകന്‍ പ്രതിയോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്നതാണ് പരാതി. അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി.

ബി രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും തന്റെ ഓഫീസില്‍വെച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ഈ അഭിഭാഷകരാണെന്നും അവര്‍ക്കെതിരെ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ അതിജീവിത ആവശ്യപ്പെട്ടു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT