Around us

ദിലീപിന് തിരിച്ചടി ; നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി 

THE CUE

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി വിചാരണ കോടതി തള്ളി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും വിചാരണാ കോടതിയായ കൊച്ചി പ്രത്യേക സിബിഐ കോടതി തള്ളി. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്ക് പര്യാപ്തമായ തെളിവുകള്‍ മുഴുവന്‍ പ്രതികള്‍ക്കെതരെയുമുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. വിചാരണ വൈകിപ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

രേഖകളും സാക്ഷിമൊഴികളുമടക്കം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. വിചാരണ നീട്ടാനാണ് പ്രതികളുടെ ശ്രമമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതികളുടെ അഭിഭാഷകന്റെ വാദങ്ങളും കേട്ട കോടതി പ്രോസിക്യൂഷന്‍ വാദം പ്രഥമദൃഷ്ട്യാ അംഗീകരിച്ച് വിടുതല്‍ ഹര്‍ജികള്‍ നിരാകരിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഈ ഘട്ടത്തില്‍ വിടുതല്‍ ഹര്‍ജി അനുവദിക്കുന്നത് നിയമപരമാകില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ തീയ്യതി കോടതി തിങ്കളാഴ്ച പ്രസ്താവിക്കും.

പള്‍സര്‍ സുനിയും ദിലീപും ശനിയാഴ്ച കോടതിയില്‍ എത്തിയിരുന്നില്ല. എന്നാല്‍ ആറാം തിയ്യതി എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുള്ളതിനാല്‍ സമയം പാഴാക്കാനില്ലെന്ന് അറിയിച്ചു. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുമ്പോള്‍ എല്ലാ പ്രതികളും ഹാജരായിരിക്കണമെന്നാണ് ഉത്തരവ്. അതേസമയം വിചാരണ കോടതി വിധിക്കെതിരെ ദിലീപിന് ഹൈക്കോടതിയെ സമീപിക്കാം. പക്ഷേ ഇവിടെ ബോധിപ്പിച്ചതില്‍ കൂടുതലായ കാര്യങ്ങള്‍ ധരിപ്പിക്കേണ്ടതുണ്ട്. അത്തരത്തില്‍ മേല്‍ക്കോടതിയെ സമീപിച്ചാലും വിചാരണ തടസപ്പെടുത്താനാകില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT