Around us

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് പ്രോസിക്യൂഷന്‍

THE CUE

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും ദിലീപിനെ ഒഴിവാക്കരുതെന്ന് പ്രോസിക്യൂഷന്‍. ദിലീപിനെതിരെ മതിയായ തെളിവുകളുണ്ട്. ഇക്കാര്യം രേഖാമൂലം കോടതിയെ അറിയിച്ചു. ദിലീപ് സമര്‍പ്പിച്ച വിടുതല്‍ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി പറയും. ദിലീപിന്റെ ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. ഹര്‍ജി തള്ളിയാല്‍ ദിലീപ് വിചാരണ നടപടികള്‍ നേരിടേണ്ടി വരും.

കേസിലെ തെളിവുകള്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദിലീപ് പരിശോധിച്ചിരുന്നു. വിചാരണ തുടങ്ങുന്നതിനിടെയാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. വിചാരണ നീട്ടിക്കൊണ്ടു പോകുന്നതിനാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആറ് മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT