Around us

നടി മാല്‍വിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്, ആഴത്തില്‍ മൂന്ന് മുറിവുകള്‍

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നടി മാല്‍വി മല്‍ഹോത്രയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ നടി മുംബൈയിലെ കോകിലബെന്‍ ധിരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലാണ്. ആഴത്തിലുള്ള മൂന്ന് മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മാല്‍വി അപകടനില തരണം ചെയ്തിട്ടുണ്ട്. യോഗേഷ് കുമാര്‍ മഹിപാല്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ നിര്‍മ്മാതാവാണ്.

തിങ്കളാഴ്ച രാത്രി മുംബൈ വെര്‍സോവയിലെ ഒരു കഫേയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി. ഈ സമയം ആഡംബര കാറിലെത്തിയ യോഗേഷ് നടിയുടെ കാര്‍ നിര്‍ത്തിച്ചു. തുടര്‍ന്ന് എന്തുകൊണ്ടാണ് തന്നോട് സംസാരിക്കാത്തതെന്ന് ചോദിക്കുകയും പൊടുന്നനെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനത്തില്‍ കടന്നുകളഞ്ഞു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാല്‍വിയും യോഗേഷും ഒരു വര്‍ഷമായി സുഹൃത്തുക്കളായിരുന്നു. ഇക്കഴിഞ്ഞയിടെ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തി. ഇതോടെ പെണ്‍കുട്ടി സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച അഭിനേത്രിയാണ് മാല്‍വി.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT