Around us

നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ജെ.പി നദ്ദ സ്വീകരിച്ചു

നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ ഷാളണിയിച്ച് കൃഷ്ണകുമാറിനെ സ്വീകരിച്ചു. തിരുവനന്തപുരത്തെ സംസ്ഥാന തല നഗരസഭാ ജനപ്രതിനിധി സംഗമത്തില്‍ വെച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്.

മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ.രാജഗോപാലിന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി.ഇതിന് ശേഷമായിരുന്നു അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം നേരത്തെ തന്നെ കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി രംഗത്തിറങ്ങിയിരുന്നു. പ്രചരണത്തില്‍ സജീവമായി പങ്കെടുത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്ന കാര്യം ബി.ജെ.പി സജീവമായി പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ആലോചന. എന്നാല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഇതിനെതിരെ രംഗത്തുണ്ട്. വിജയസാധ്യതയില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT