Around us

മോദിയുടെ വാരണാസിയിലും എബിവിപിക്ക് രക്ഷയില്ല: സംസ്‌കൃത സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും നഷ്ടപ്പെട്ടു 

THE CUE

വാരണാസിയിലെ സമ്പൂര്‍ണനാഥ് സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും നഷ്ടപ്പെട്ട് എബിവിപി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയനാണ് നാലു സീറ്റുകളിലും വിജയിച്ചത്. ബിജെപിയുടെ കോട്ടയായ വാരണാസിയില്‍ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്കുണ്ടായിരിക്കുന്ന തിരിച്ചടി ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരിക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എബിവിപിയുടെ ഹര്‍ഷിത് പാണ്ഡെയെ വലിയ ഭൂരിപക്ഷത്തിന് തോല്‍പിച്ചാണ് എന്‍എസ്‌യുവിന്റെ ശിവം ശുക്ല പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചന്ദ്രന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്റായപ്പോള്‍, അവ്‌നീഷ് പാണ്ഡെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും രജനികാന്ത് ദുബെ ലൈബ്രേറിയന്‍ സ്ഥാനത്തേക്കും വിജയിച്ചു.

എബിവിപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വലിയ ഭൂരിപക്ഷത്തോടെയായിരുന്നു എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശിവം ശുക്ല 709 വോട്ടുകള്‍ നേടിയപ്പോള്‍ 224 വോട്ടുകള്‍ മാത്രമാണ് ഹര്‍ഷിത് പാണ്ഡെയ്ക്ക് നേടാനായത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ലൈബ്രേറിയന്‍ സ്ഥാനത്തേക്കും മത്സരിച്ച എബിവിപി സ്ഥാനാര്‍ത്ഥികള്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

ജനറല്‍ സെക്രട്ടറി അവ്‌നിഷ് പാണ്ഡെ 487 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിയായിരുന്ന എബിവിപി സ്ഥാനാര്‍ത്ഥി ഗൗരവ് ദുബെയ്ക്ക് 424 വോട്ടുകള്‍ നേടാനായി. ലൈബ്രേറിയന്‍ സ്ഥാനത്തേക്ക് മത്സരിച്ച അജയ് കുമാര്‍ മിശ്ര 482 വോട്ടുകള്‍ നേടി, ഈ സ്ഥാനത്തേക്ക് വിജയിച്ച എന്‍എസ്‌യുവിന്റെ രജനികാന്ത് ദുബെ 567 വോട്ടുകളാണ് നേടിയത്. ഇലക്ഷന്‍ ഓഫീസറായിരുന്ന പ്രൊഫസര്‍ രാജാറാം ശുക്ലയായിരുന്നു ഫലം പ്രഖ്യാപിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷയോടെയാണ് വിദ്യാര്‍ത്ഥികളെ അധികൃതര്‍ വീട്ടിലെത്തിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT