Around us

'നീതിവാക്യങ്ങള്‍', രാജുവിന്റെ വാക്കുകള്‍ പങ്കുവെച്ച് സുനില്‍ പി.ഇളയിടം

അഭയ കേസിലെ മുഖ്യസാക്ഷി രാജുവിന്റെ വാക്കുകളെ നീതിവാക്യങ്ങളെന്ന് അഭിസംബോധന ചെയ്ത് സുനില്‍ പി.ഇളയിടം. 28 വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഭയ കേസ് വിധിയില്‍ രാജുവിന്റെ പ്രതികരണം പങ്കുവെച്ച് 'നീതിവാക്യങ്ങള്‍' എന്നായിരുന്നു സുനില്‍ പി.ഇളയിടം കുറിച്ചത്. കേസന്വേഷണത്തിനിടെ പലരും കൂറുമാറിയ കേസില്‍ മൊഴിയില്‍ ഉറച്ചുനിന്ന സാക്ഷിയായിരുന്നു രാജു.

'3 സെന്റ് കോളനിയിലാ ഞാന്‍ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാന്‍ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇത്രം വളര്‍ത്തിട്ട് പെട്ടെന്ന് അവര്‍ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാന്‍ എന്റെ പെണ്‍മക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിന്റെ അപ്പന്റ സ്ഥാനത്ത് നിന്നാണ് ഞാന്‍ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാന്‍ ഹാപ്പിയാണ്', എന്നായിരുന്നു രാജു മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിലെ മുഖ്യസാക്ഷിയായ രാജുവിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസില്‍ മൂന്നാം സാക്ഷിയായിരുന്നു രാജു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. തന്നെ കുറ്റം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചതായും, ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കഴിഞ്ഞ ദിവസം രാജു വെളിപ്പെടുത്തിയിരുന്നു.

Abhaya Case Sunil P Elayidom About Main Witness Raju's Statement

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT