Around us

അഭയ കേസ്; തെളിവുകള്‍ നശിപ്പിച്ചതിന് റിട്ട. എസ്.പി മൈക്കിളിനെതിരെ നടപടിക്ക് ശുപാര്‍ശ

അഭയ കേസില്‍ അന്വേഷണത്തിനിടെ തെളിവുകള്‍ നശിപ്പിച്ചതിന് അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി.മൈക്കിളിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് കോടതി ആവശ്യപ്പെട്ടു. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മൈക്കിള്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട സമയത്ത് സിസ്റ്റര്‍ അഭയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, സ്വകാര്യ ഡയറി, എന്നിവ സി.ബി.ഐക്ക് കെ.ടി.മൈക്കിള്‍ കൈമാറിയിരുന്നില്ല. ഇവ നശിപ്പിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്, ആര്‍.ഡി.ഒ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന തൊണ്ടിമുതലുകളാണ് മൈക്കിളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി കെ.സാമുവല്‍ ഏറ്റുവാങ്ങിയത് പിന്നീട് ഇവ സി.ബി.ഐക്ക് കൈമാറിയില്ല.

അഭയ വിഷാദ രോഗം കാരണം ആത്മഹത്യ ചെയ്തുവെന്നായിരുന്നും എസ്.പിയായിരുന്ന കെ.ടി.മൈക്കിള്‍ പറഞ്ഞത്. 90 ശതമാനവും അഭയയുടേത് ആത്മഹത്യയാണ്, പൊലീസ് നായയെയോ വിരലടയാള വിദഗ്ധനെയോ കൊണ്ടുവരാതെ തന്നെ നിഗമനത്തിലെത്താനാകും. യാതൊരു ബലപ്രയോഗവും നടന്നിട്ടില്ലെന്നും അന്ന് മൈക്കിള്‍ പറഞ്ഞിരുന്നു.

വിഷാദ രോഗമാണ് ആത്മഹത്യക്ക് കാരണമെന്നും, അഭയയുടെ വീട്ടുകാര്‍ക്ക് അസുഖമുണ്ടായിരുന്നുവെന്നും മൈക്കിള്‍ അവകാശപ്പെട്ടിരുന്നു. സംഭവ ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ വന്നപ്പോള്‍ പെട്ടെന്ന് വിഷാദം വന്നതാകാം. ഇരുട്ടും മറ്റും കണ്ട് ഇതാണ് നല്ല സമയമെന്ന് അഭയയ്ക്ക് തോന്നിയിട്ടുണ്ടാകും. മനസില്‍ താലോലിച്ചുവന്ന ഒരു സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും നല്ല അവസരം. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ചെരിപ്പൊക്കെ പോയി, ശിരോവസ്ത്രം ഉടക്കി, വെളിയിലിറങ്ങി കുറ്റിയിട്ടു, കിണറിന്റെ പാരപ്പറ്റില്‍ കേറി ഇരുന്ന്, ഊര്‍ന്ന് താഴോട്ട് വീണു', അഭയയുടെ മരണം സംബന്ധിച്ച് കെ.ടി.മൈക്കിളിന്റെ വാദം ഇങ്ങനെയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി അഭയ കേസില്‍ വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാം പ്രതി സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട കോട്ടൂരിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കും, സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്.

Abhaya Case Court Recommended Action Against Rt SP Michael

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT