Around us

ഒരു സീറ്റ് മാത്രം കിട്ടിയിട്ട് കാര്യമില്ല; തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് എഎപി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

അടുത്ത നിയമസഭ, ലോക് സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കും. പൊതുപ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തിലെത്തിക്കുമെന്നും ആം ആദ്മിപാര്‍ട്ടി നേതൃത്വം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ട്വന്റി ട്വന്റി മത്സരിക്കുന്നത് സംബന്ധിച്ച് അവര്‍ തീരുമാനിക്കും എന്നും എ.എ.പി പറഞ്ഞു. അധികാരം ഇല്ലാത്ത സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്നതിനെ സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

140 സീറ്റില്‍ ഒരു സീറ്റ് മാത്രം കിട്ടിയിട്ട് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അധികാരം ഇല്ലാത്ത സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. അതേസമയം പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് ജയിച്ച് ആളുകള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കും.

ദേശീയ കമ്മിറ്റിയാണ് തീരുമാനം എടുത്ത് അറിയിച്ചത്. ഞങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നല്ല മത്സരം കാഴ്ചവെക്കാമായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുമായിരുന്നു. ട്വന്റി ട്വന്റി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അവരുടെ വാര്‍ത്ത സമ്മേളനത്തില്‍ അവരും കാര്യങ്ങള്‍ വിശദീകരിക്കും. അവരും മത്സരിക്കാന്‍ ഇടയില്ലെന്നാണ് കരുതുന്നത് എന്നും ആം ആദ്മി നേതാക്കള്‍ പറഞ്ഞു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT