Around us

പ്രതിപക്ഷം ഡാറ്റയും ഫിലമെന്റും അടിച്ചുപോയവരുടെ കൂട്ടായ്മയെന്ന് എ പ്രദീപ് കുമാര്‍

ഡാറ്റയും ഫിലമെന്റും അടിച്ചുപോയവരുടെ കൂട്ടായ്മയാണ് പ്രതിപക്ഷമെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കടന്നാക്രമിച്ച് എ പ്രദീപ് കുമാര്‍ എംഎല്‍എ. ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപി നേതാവിന് ഡാറ്റ കൈമാറുന്നു. ഇത് കണ്ട് മുസ്ലിം ലീഗിന്റെ ഫിലമെന്റ് അടിച്ചുപോയിരിക്കുകയാണ്. ചാനല്‍ അവതാരകര്‍ പറഞ്ഞതാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നത്. അവിടെ കോട്ട് ഇട്ടാണ് പറയുന്നതെങ്കില്‍ ഇവിടെ ഖദര്‍ ധരിച്ചാണ് പറയുന്നതെന്ന വ്യത്യാസമേയുള്ളൂ. വി.ഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി രാഷ്ട്രീയ ചവറ്റുകുട്ടയില്‍ എറിയണമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം തീവ്രവാദത്തെ പറ്റി പറയുന്നേയില്ല. അത് അവരുമായി ബാന്ധവമുള്ളതിനാലാണ്. തീവ്രവാദ ബന്ധമുള്ളവരുമായി പ്രതിപക്ഷത്തുള്ളവര്‍ രാഷ്ട്രീയ ബാന്ധവത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പ്രദീപ് കുമാര്‍ ആരോപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ ബിഡ്ഡില്‍ പങ്കെടുക്കാതെ മറ്റ് വഴി തേടേണ്ടിയിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ആ വഴി എന്താണെന്ന് വ്യക്തമാക്കണം. അദാനിയെ വീട്ടിലേക്ക് വിളിച്ചിരുത്തി ചര്‍ച്ച ചെയ്യുന്നതാണോ ആ രീതിയെന്നും അദ്ദേഹം ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷേക്‌സ്പിയര്‍ ഉണ്ടായിരുന്നെങ്കില്‍ കാപട്യമേ നിന്റെ പേരോ ചെന്നിത്തലയെന്ന് പറയുമായിരുന്നു. വിമാനത്താവള വിഷയത്തില്‍ ശശി തരൂര്‍ എംപിക്ക് ബിജെപി അനുകൂല നിലപാടാണ്. പിഎസ് സിയില്‍ ഏറ്റവുമേറെ നിയമനം നല്‍കിയ സര്‍ക്കാരാണിത്. പതിനാറായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 11,000 അധ്യാപകരെയാണ് നിയമിച്ചത്. 12,108 പൊലീസുകാര്‍ക്കും നിമയനം കൊടുത്തിട്ടുണ്ടെന്നും എ പ്രദീപ്കുമാര്‍ പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT