Around us

'സിംഹമായാല്‍ ചിലപ്പോള്‍ പല്ല് കാണിക്കും, വേണ്ടിവന്നാല്‍ കടിക്കും'; വിവാദങ്ങള്‍ക്കിടെ അശോകസ്തംഭത്തെകുറിച്ച് അനുപം ഖേര്‍

കഴിഞ്ഞദിവസം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോകസ്തംഭം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടന്‍ അനുപം ഖേര്‍. ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണെന്നും ചിലപ്പോള്‍ പല്ല് കാണിക്കും, വേണ്ടിവന്നാല്‍ കടിച്ചെന്നും വരും എന്നാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.

'സിംഹമായാല്‍ ചിലപ്പോള്‍ പല്ല് കാണിച്ചെന്നുവരും. എല്ലാത്തിനും ഉപരി, ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണ്. വേണ്ടിവന്നാല്‍ സിംഹം കടിച്ചുവെന്നും വരും. ജയ് ഹിന്ദ്,' എന്ന് അനുപം ഖേര്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ പറഞ്ഞു. പ്രധാന മന്ത്രി മ്യൂസിയത്തില്‍ നിന്നെടുത്ത വിഡിയോയ്ക്കൊപ്പം ആണ് ട്വീറ്റ്.

പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭം വലിയ ചര്‍ച്ചയായിരുന്നു. സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന വിധത്തിലാണ് പുതിയ അശോകസ്തംഭത്തിന്റെ രൂപകല്‍പ്പന. ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളത് എന്നാല്‍ പുതിയ ചിന്ഹത്തില്‍ സിംഹങ്ങള്‍ക്ക് നരഭോജികളുടെ രൂപമാണുള്ളതെന്ന് ആര്‍.ജെ.ഡി ട്വീറ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് വഴി ഭരണഘടന ലംഘനമാണ് നടത്തിയതെന്ന് സി.പി.ഐ.എം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയും ഇറക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ട്വിറ്ററില്‍ പഴയ അശോക സ്തംഭത്തിന്റെയും പുതിയതിന്റെയും ചിത്രം പങ്കുവെച്ചിരുന്നു. പ്രശാന്ത് ഭൂഷണും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. ഇതിനിടയിലാണ് അനുപം ഖേറിന്റെ ട്വീറ്റ്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT