Around us

ലുട്ടാപ്പി പോപ്പുലർ കഥാപാത്രം, ആ പേര് തന്റെ ജനകീയതയെ സൂചിപ്പിക്കുന്നുവെന്ന് എ എ റഹീം

ട്രോളന്മാർ വിളിക്കുന്ന ലുട്ടാപ്പി എന്ന പേരിനെക്കുറിച്ച് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം. സോഷ്യൽ മീഡിയ എന്നത് സ്വതന്ത്രമായ ഒരു ഇടമാണെന്നും അവിടെ പല തരത്തിലുള്ള ആളുകൾ ഉണ്ടെന്നും എ എ റഹീം പറഞ്ഞു. പോപ്പുലർ കഥാപാത്രമാണ് ലുട്ടാപ്പി. ആ പേരിൽ ട്രോളന്മാർ വിളിക്കുമ്പോൾ തന്നിലെ ജനകീയതയാണ് സൂചിപ്പിക്കുന്നതെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ എ എ റഹീം പറഞ്ഞു.

എ എ റഹീം പറഞ്ഞത്

പഴയ കാലത്തെ ക്രിയേറ്റിവ് ആയ കാർട്ടൂണുകൾ ആണ് ഇപ്പോഴത്തെ ട്രോളുകൾ. പഴയ കാലത്തെ ഓട്ടോബയോഗ്രഫിയ്ക്കു തുല്യമാണ് ഇപ്പോഴത്തെ സെൽഫിയും. ലുട്ടാപ്പി എന്ന കഥാപാത്രത്തെ പ്രസിദ്ധീകരണം ഒഴിവാക്കിയ സമയത്ത് സോഷ്യൽ മീഡിയയിൽ അതൊരു വല്യ ചർച്ചയായിരുന്നു. പ്രായഭേദമന്യ ആളുകൾ ലുട്ടാപ്പിയെ സപ്പോർട്ട് ചെയ്യുവാൻ തുടങ്ങി. ആ സമയത്താണ് കേരളത്തിൽ കോൺഗ്രസ്സിനെ രക്ഷിക്കുവാനായി മുല്ലപ്പള്ളി വരുന്നതും. മുല്ലപ്പള്ളിയുടെ ജാഥ വരുമ്പോൾ ശുഷ്കമായ സദസ്സാണ് കാണുന്നത്. മുല്ലപ്പള്ളി ഒരു ക്രൗഡ് പുള്ളർ ലീഡർ അല്ലെന്നാണ് എന്റെയൊരു കാഴ്ചപ്പാട്. ഒരു വശത്ത് ആളുകൾ ഇല്ലാത്ത ശുഷ്കമായ സദസ്സ്. മറ്റൊരു വശത്ത് ലുട്ടാപ്പിക്ക് വേണ്ടിയുള്ള പോരാട്ടം . സ്വാഭാവികമായും കേരള രാഷ്ട്രീയത്തിലെ ഏതെങ്കിലുമൊരു നേതാവ് വിട്ടുപോയാൽ ഇതുപോലൊരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ. സോഷ്യൽ മീഡിയ എന്നത് സ്വതന്ത്രമായ തെരുവാണ്. അവിടെ പലതരത്തിലുള്ള ആളുകൾ ഉണ്ടാകും. ലുട്ടാപ്പി എന്നത് പോപ്പുലർ ആയ കഥാപാത്രമാണ്. ഞാനത് അവഗണിക്കുകയാണെങ്കിലും ആ കഥാപാത്രത്തിന് ജനകീയത ഉണ്ടെന്നത് സത്യമാണ്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT