Around us

തമിഴ്‌നാട്ടില്‍ എല്ലാ ജാതിക്കാര്‍ക്കും പൂജാരിമാരാകാം, 58 പേര്‍ക്ക് നിയമനം; പെരിയാറിന്റെയും കരുണാനിധിയുടെ സ്വപ്‌നമെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ എല്ലാ ജാതിയില്‍പെട്ടവര്‍ക്കും ക്ഷേത്ര പൂജാരിമാരാവാമെന്ന പദ്ധതി പ്രകാരം അബ്രഹ്‌മണരായ 58 പേര്‍ക്ക് പേര്‍ക്ക് നിയമനം.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ സ്റ്റാലിന്‍ നിയമന ഉത്തരവുകള്‍ കൈമാറി. പെരിയാറിന്റെയും കരുണാനിധിയുടെയും സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടെന്ന് ചടങ്ങില്‍ സ്റ്റാലിന്‍ പറഞ്ഞു.

1970ല്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി അബ്രാഹ്‌മണര്‍ക്കും ക്ഷേത്രത്തില്‍ പൂജാരിമാരാകമെന്ന നിയമം പാസാക്കിയിരുന്നു. പക്ഷേ കേസുകള്‍ കാരണം പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ക്ഷേത്രങ്ങളില്‍ സംസ്‌കൃതത്തിന് പകരം തമിഴില്‍ പ്രാര്‍ത്ഥന നടത്താമെന്ന ഉത്തരവും സ്റ്റാലിന്‍ അധികാരത്തിലെത്തിയതിന് ശേഷം ഇറക്കിയിരുന്നു. സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം ജാതിവാല്‍ ഒഴിവാക്കാനുള്ള തീരുമാനവും സ്റ്റാലിന്‍ സ്വീകരിച്ചിരുന്നു.

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

SCROLL FOR NEXT