Around us

കേരള ബജറ്റ്: വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പ്രോത്സാഹിപ്പിക്കാന്‍ 50 കോടി

വീട്ടമ്മമാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി 50 കോടി രൂപ നീക്കി വെക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അറിയിച്ചു. പദ്ധതിയിലൂടെ അഭ്യസ്ത വിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡാനന്തരം വര്‍ക്ക് ഫ്രം ഹോം പോലുള്ള ആശയങ്ങള്‍ നിലനില്‍ക്കാനും വലിയ അളവില്‍ തുടര്‍ന്ന് പോകാനും സാധ്യതയേറെയാണ്. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ആയി തൊഴിലെടുക്കുക എന്ന സാധ്യത ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത് പരിഗണിച്ചാണ് വര്‍ക്ക് നിയര്‍ ഹോം എന്ന പദ്ധതിയ്ക്കായി 50 കോടി നീക്കിവെക്കുന്നത്.

വര്‍ക്ക് ഫ്രം ഹോം എന്നതുപോലെ വര്‍ക്ക് നിയര്‍ ഹോം എന്ന ആശയവും സ്വീകാര്യമാവുകയാണ്. ഐടി അധിഷ്ഠിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ത വിദ്യരായ വീട്ടമ്മമാരുള്‍പ്പെടെ തൊഴില്‍ ലഭിക്കുമെന്നും ഈ പദ്ധതിയ്ക്കായി 50 കോടി നീക്കി വെക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇത്. സംസ്ഥാനത്ത് നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കുമെന്നും കണ്ണൂരും കൊല്ലത്തും ഇതിന്റെ ഭാഗമായി പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT