Around us

ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി; നാല് എംഎല്‍എമാര്‍ രാജിവെച്ചു 

THE CUE

രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി നാല് എംഎല്‍എമാര്‍ രാജിവെച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കറിന് രാജിക്കത്ത് കൈമാറിയതായി ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 26നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോമഭായ് പട്ടേല്‍, ജെവി കക്കാഡിയ എന്നിവരുള്‍പ്പടുള്ള എംഎല്‍എമാരാണ് രാജിവെച്ചിരിക്കുന്നത്. തങ്ങളുടെ 14 എംഎല്‍എമാരെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയിരിക്കുകയാണ്. ബാക്കിയുള്ളവരെയും ജയ്പൂരിലേക്ക് മാറ്റുമെന്നാണ് വിവരം. അതേസമയം രാജിവാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിര്‍ജിഭായ് തുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിക്ക് ഇതുവരെ രാജികത്തൊന്നും ലഭിച്ചിട്ടില്ലെന്നും വിര്‍ജിഭായ് തുമാര്‍ പറഞ്ഞു.

ഗുജറാത്ത് നിയമസഭയില്‍ 103 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 73 സീറ്റുകളുണ്ട്. രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണ്ടത് 110 പ്രഥമ വോട്ടുകളാണ്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരുടെയും ഒരു എന്‍സിപി എംഎല്‍എയുടെയും പിന്തുണ ബിജെപി അവകാശപ്പെടുന്നുണ്ട്. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടുനില്‍ക്കുകയോ കൂറുമാറുകയോ ചെയ്താല്‍ അത് ബിജെപിക്ക് ഗുണമാകും. ഈ സാഹചര്യത്തിലായിരുന്നു എംഎല്‍മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT