Around us

സംസ്ഥാനത്ത് 44 ഒമിക്രോണ്‍ കേസുകള്‍ കൂടി, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 107 പേര്‍ക്ക്

സംസ്ഥാനത്ത് 44 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 107 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

പുതുതായി രോഗം സ്ഥിരീകരിച്ച 44 പേരില്‍ 10 കേസുകള്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരും. ഏഴ് കേസുകള്‍ സമ്പര്‍ക്കം മൂലമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 12 എണ്ണം എറണാകുളം ജില്ലയിലാണ്. 10 എണ്ണം കൊല്ലത്ത് നിന്നും എട്ടെണ്ണം തിരുവനന്തപുരത്തുമാണ്. തൃശ്ശൂരില്‍ നാല് കേസുകള്‍ സ്ഥിരീകരിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതം കേസുകളും സ്ഥിരീകരിച്ചു.

ഇതുവരെ സംസ്ഥാനത്ത് 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

അതേസമയം രാജ്യത്ത് ഇതുവരെ 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച കേരളം മൂന്നാം സ്ഥാനത്താണ്. ആറ് സംസ്ഥാനങ്ങളില്‍ 50ല്‍ കൂടുതല്‍ കേസുകളുണ്ട്.

ഒമിക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം പടരുന്ന പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT