Around us

മലിനീകരണവും നിയമലംഘനവും,കിറ്റെക്‌സ് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ കത്ത് പുറത്ത്

മലിനീകരണ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനാല്‍ കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ ഈ വര്‍ഷം ജൂണില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്. തൃക്കാക്കര എം.എല്‍.എ.പി.ടി തോമസ്, എറണാകുളം എംഎല്‍എ ടിജെ വിനോദ്, പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളില്‍, മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ എന്നിവര്‍ അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. ജൂണ്‍ രണ്ടിനാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കുന്നത് വരെ കിറ്റെക്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് പ്രതിപക്ഷ എം.എല്‍എമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കത്തിന്റെ ഉള്ളടക്കം

1.ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി നല്‍കിയ പ്രൊപ്പോസലിന്റെ മേലാണ് വ്യവസ്ഥകളോടെ കിറ്റെക്‌സ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയത്. നാളിത് വരെയും അത് പ്രവര്‍ത്തനസജ്ജമാക്കാത്തതിനാല്‍ വ്യവസ്ഥ ലംഘിച്ച് മലിനീകരണം നടത്തുന്ന ഈ കമ്പനി അവര്‍ തന്നെ ഉറപ്പ് നല്‍കിയതും ആവശ്യമായതും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ചതുമായ ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കുന്നത് വരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടതാണ്.

2. പ്രതിദിന മലിനജല ഉല്‍പ്പാദനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം കമ്പനി പാലിക്കണം.

3. ജല ഉപഭോഗം, മലിനജല ഉല്‍പ്പാദനം ഇവ കൃത്യമായി അറിയുവാനുള്ള വാട്ടര്‍ മീറ്റര്‍സ്ഥാപിക്കണം.

4. ശുദ്ധീകരണ പ്ലാന്റ് ഏപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ TOD ടൈപ്പിലുള്ള എനര്‍ജി മീറ്റര്‍ സ്ഥാപിക്കണം.

5. കമ്പനിയിലെ ശുദ്ധീകരിച്ച ജലത്തിന്റെ ഗുണനിലവാരം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് അറിയുവാനുള്ള സംവിധാനം സ്ഥാപിക്കണം.

6. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരന്തരമായ ഇടപെടല്‍ ഉണ്ടായിട്ടുപോലും കടമ്പ്രയാര്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് വേഗത പോരാ. മറ്റ് 20 നദീ പുനരുജ്ജീവന കര്‍മ്മ പദ്ധതിയോടൊപ്പം ഒരു കര്‍മ്മ പദ്ധതി എന്ന പരിഗണന മാത്രമേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കടമ്പ്രയാറിനും നല്‍കുന്നുള്ളൂ. കടമ്പ്രയാര്‍ പുനരുജ്ജീവന പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു വിദഗ്ദ ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തേണ്ടതുണ്ട്.

കേരളത്തില്‍ നടത്താന്‍ ഉദ്ധേശിച്ച 3500 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിക്കുകയാണെന്ന കിറ്റെക്‌സ് ഉടമ സാബു എം.ജേക്കബിന്റെ പ്രഖ്യാപനം ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ കത്ത് പുറത്തുവന്നിരിക്കുന്നത്. സാബു എം. ജേക്കബിന്റെ ബിജെപി മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കേരളം വ്യവസായത്തെ പരിഗണിക്കുന്നതില്‍ യുപിയെ മാതൃകയാക്കണമെന്ന സാബു എം.ജേക്കബിന്റെ പരാമര്‍ശത്തിനെതിരെ വ്യവസായ മന്ത്രി പി.രാജീവും രംഗത്ത് വന്നിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT