Around us

കോഫീഡേയുടെ 2000 കോടിയിലേറെ രൂപ കാണാനില്ല ; തിരിച്ചറിഞ്ഞത് സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയ്ക്ക് ശേഷമുള്ള പരിശോധനയില്‍ 

THE CUE

കോഫി ഡേയുടെ രണ്ടായിരം കോടിയിലേറെ രൂപ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സ്ഥാപക ഉടമ വിജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയ്ക്ക് ശേഷം നടന്ന പരിശോധനയിലാണ്, അക്കൗണ്ടുകളില്‍ നിന്ന് ഇത്രയും തുക കാണാനില്ലെന്ന് വ്യക്തമായതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോഫീ ഡേ ബോര്‍ഡ് ഏര്‍പ്പെടുത്തിയ അന്വേഷണത്തിലാണ് 270 ദശലക്ഷം ഡോളര്‍ നഷ്ടപ്പെട്ടെന്ന് വ്യക്തമായത്. കഴിഞ്ഞ ജൂലൈയിലാണ് സിദ്ധാര്‍ത്ഥ മംഗലാപുരത്ത് പുഴയില്‍ ചാടി ജീവനൊടുക്കിയത്. ഇതിന് പിന്നാലെയാണ് സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും ബൃഹത്തായ കോഫീ ചെയിനിന്റെ ആഭ്യന്തര ഇടപാടുകളും മറ്റ് സ്വകാര്യ കമ്പനികളുമായി നടത്തിയ പണമിടപാടുകളും മാസങ്ങള്‍ നീണ്ട പ്രക്രിയയിലൂടെ വിശദമായി പരിശോധിക്കപ്പെട്ടു. നൂറിലേറെ പേജുള്ള കരട് റിപ്പോര്‍ട്ട് തയ്യാറായതായും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വിജി സിദ്ധാര്‍ത്ഥയുടെ നൂറുകണക്കിന് പണമിടപാടുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായാണ് വിവരം.

വന്‍ തുകകള്‍ വായ്പയെടുക്കുകയും അതിന്റെ പലിശ കുന്നുകൂടുകയും ചെയ്ത് വന്‍ ബാധ്യതയിലേക്ക് നീങ്ങിയെന്ന് പരാമര്‍ശമുണ്ട്. അധികം വൈകാതെ റിപ്പോര്‍ട്ട് പുറത്തുവരും. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ നിന്ന് വിരമിച്ച അശോക് കുമാര്‍ മല്‍ഹോത്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഒരു പ്രമുഖ അഭിഭാഷകന്‍ ഇദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നു. ഒരുപക്ഷേ കാണാതായ പണം രണ്ടായിരത്തഞ്ഞൂറ് കോടിയിലേറെ വരാന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ തങ്ങളോട് പ്രതികരിച്ചതെന്നും ബ്ലൂംബര്‍ഗ് പറയുന്നു. അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കുന്ന നടപടി പൂര്‍ത്തിയായിട്ടില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് അതിന്റെ ഉള്ളടക്കം സംബന്ധിച്ച് അറിവില്ലെന്നുമായിരുന്നു കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. വെല്ലുവിളികള്‍ക്കിടയിലും ബിസിനസ് നല്ല രീതിയില്‍ കൊണ്ടുപോവുന്നതിനും ഓഹരിഉടമകളോടും മുപ്പതിനായിരത്തോളം ജീവനക്കാരോടുമുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനുമാണ് കമ്പനിയുടെയും സിദ്ധാര്‍ത്ഥയുടെ കുടുംബത്തിന്റെയും മുഖ്യ പരിഗണനയെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.

യാത്രാമധ്യേ മംഗലാപുരത്ത് ഒരു പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ സിദ്ധാര്‍ത്ഥയെ കാണാതാവുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം പുഴയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി. വന്‍ കടബാധ്യതകളും ആദായ നികുതി വിഭാഗത്തിന്റെ നടപടികളും തന്നെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നതായി പരാമര്‍ശിക്കുന്ന ഇദ്ദേഹത്തിന്റെ കത്തും പുറത്തുവന്നു. എല്ലാം തന്റെ തെറ്റുകളാണെന്നും മുഴുവന്‍ സാമ്പത്തിക ഇടപാടുകള്‍ക്കും താന്‍ ആണ് ഉത്തരവാദിയെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നു. തന്റെ ടീമിനോ ഓഡിറ്റര്‍മാര്‍ക്കോ മാനേജ്‌മെന്റിനോ ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നു. കുടുംബത്തില്‍ നിന്നടക്കം ഇക്കാര്യങ്ങള്‍ മറച്ചുവെച്ചെന്നും വിശദീകരിച്ചായിരുന്നു കത്ത്. സിദ്ധാര്‍ത്ഥയുടെ മരണശേഷം കോഫി ഡേ കടുത്ത പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തിയത്.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT