Around us

ടിപി കേസ് പ്രതി ഷാഫിയില്‍ നിന്ന് പിടിച്ചത് മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണുകള്‍; ജയില്‍ റെയ്ഡില്‍ ലഭിച്ചത്‌ കഞ്ചാവടക്കം 

THE CUE

വിയ്യൂര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് സ്മാര്‍ട്ട്‌ഫോണുകളും കഞ്ചാവും റേഡിയോയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പരിശോധന. വിയ്യൂരില്‍ തൃശൂര്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയും റെയ്ഡിന് നേതൃത്വം നല്‍കി. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു പരിശോധന.

മൊബൈല്‍ ഫോണുകള്‍, കഞ്ചാവ്, റേഡിയോ എന്നിവയ്ക്ക് പുറമെ ബീഡി, സിഗരറ്റ്, പുകയിലെ പണം ചിരവ, ബാറ്ററികള്‍ സിം കാര്‍ഡുകള്‍ ഇരുമ്പുവടികള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വിയ്യൂരിലെ പരിശോധനയില്‍ ടിപി കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്ന് രണ്ട് മൊബൈലുകള്‍ പിടിച്ചെടുത്തു. മുന്‍പ് രണ്ടുതവണ ഷാഫിയില്‍ നിന്ന് മൊബൈലുകള്‍ പിടിച്ചിട്ടുണ്ട്.

വിയ്യൂരില്‍ നിന്ന് 4 മൊബൈല്‍ ഫോണുകളാണ് ആകെ പിടിച്ചത്. തടവുകാര്‍ ജയിലില്‍ വഴിവിട്ട ആനൂകൂല്യങ്ങള്‍ അനുഭവിക്കുന്നുവെന്ന് നിരന്തരം പരാതികളുയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ഒരേ സമയമാണ് കണ്ണൂരിലും വിയ്യൂരിലും റെയ്ഡ്. പരിശോധനാ വിവരം ചോരാതിരിക്കാന്‍ അതീവ രഹസ്യമായാണ് പദ്ധതിയിട്ടതും നടപ്പാക്കിയതും. രണ്ടിടത്തുമായി 150 ഓളം പൊലീസുകാര്‍ പങ്കെടുത്തു.

ജയില്‍ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കര്‍ശന നിലപാടുകളുമായി ഋഷിരാജ് സിങ് രംഗത്തെത്തിയിരുന്നു. ടി പി കേസിലെ അഞ്ച് പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇവര്‍ 2014 ല്‍ കോഴിക്കോട് ജില്ലാ ജയിലിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. ജയിലില്‍ നിന്നുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. വിയ്യൂരിലേക്ക് മാറ്റിയപ്പോള്‍ 2017 ലും ഷാഫിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT