Around us

യുവനടിയെ അപമാനിച്ച കേസ് : പ്രതികള്‍ 14 ദിവസത്തെ റിമാന്‍ഡില്‍

കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവര്‍ക്കെതിരെയാണ് കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നടപടി.കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് ഇരുവരും അറസ്റ്റിലായത്. കീഴടങ്ങാനെത്തുന്നതിനിടെ പ്രതികളെ കളമശ്ശേരിയില്‍വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരെയും വിശദമായി ചോദ്യംചെയ്തശേഷം രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതികള്‍ കൊച്ചിയിലേക്ക് വന്നതെന്ന് പൊലീസ് പറയുന്നു. ഇവരെ പിന്‍തുടര്‍ന്ന് പിടികൂടിയെന്നാണ് വിശദീകരണം. കീഴടങ്ങുമെന്നും നടിയോട് മാപ്പുപറയുന്നതായും ഇരുവരും മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിയും കുടുംബവും പ്രതികള്‍ക്ക് മാപ്പ് നല്‍കിയെങ്കിലും കേസ് നടപടികള്‍ അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. എഫ്‌ഐആര്‍ ഇട്ട കേസില്‍ ഇനി കോടതിയാണ് അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്ന് പൊലീസ് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുടുംബാംഗങ്ങളെ ഓര്‍ത്ത് ഇരുവര്‍ക്കും മാപ്പ് നല്‍കുകയാണെന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. യുവാക്കള്‍ അപമാനിച്ചതായുള്ള നടിയുടെ പോസ്റ്റിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ നടപടികള്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ മൊഴി അടിസ്ഥാനമാക്കി കേസെടുത്തു. നടി കൊച്ചിയില്‍ ഇല്ലാത്തതിനാല്‍ ഫോണിലൂടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

Men Who harassed Young Actress in a mall at Kochi Have been Remanded for 14 days.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT