Around us

പ്രളയം: അടിയന്തര ധനസഹായം കിട്ടാതെ 15,000 ദുരന്തബാധിത കുടുംബങ്ങള്‍

THE CUE

പ്രളയവും മണ്ണിടിച്ചിലും നാശം വിതച്ച് രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ധനസഹായം കിട്ടാതെ പതിനയ്യായിരത്തോളം പേര്‍. ഓണത്തിന് മുമ്പ് എല്ലാവര്‍ക്കും ധനസഹായം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. അര്‍ഹതാ പരിശോധന പൂര്‍ത്തിയായില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം.

1,01,168 പേര്‍ക്ക് ഇതുവരെ പതിനായിരം രൂപ സഹായം നല്‍കി.

ഓരോ പ്രദേശത്തേയും ദുരിതബാധിതരെ കണ്ടെത്താനുള്ള ചുമതല വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കുമാണ്. ഇരുവരും നേരിട്ടെത്തി നാശനഷ്ടങ്ങളുടെ കണക്കെടുക്കും. രേഖകളുണ്ടെങ്കില്‍ അവയുടെ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് അടിയന്തര ധനസഹായത്തിനുള്ള അര്‍ഹത ഉറപ്പിക്കുന്നത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പ്രളയബാധിതരുള്ളത്. കോഴിക്കോട് 19, 043 പേര്‍ക്ക് ധനസഹായം ലഭിച്ചു. മലപ്പുറത്ത് 17,155 പേര്‍ക്ക് സഹായം ലഭിച്ചു. വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച 15,000 അപേക്ഷകളുടെ പരിശോധനയും നടപടിക്രമങ്ങളുമാണ് വൈകുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT