Around us

കേരളത്തില്‍ ഒരു വര്‍ഷം റോഡപകടത്തില്‍ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍

ഒരു വര്‍ഷം സംസ്ഥാനത്ത് റോഡപകടത്തില്‍ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍ എന്ന് എന്ന് റിപ്പോര്‍ട്ട്. 2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നടയാത്രക്കാര്‍ റോഡപകടത്തല്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

സ്വകാര്യവാഹനങ്ങള്‍ മൂലം 35476 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ഈ അപകടങ്ങളിലായി 3292 പേരാണ് മരിച്ചത്. 27745 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ചരക്ക് ലോറികള്‍ മൂലം 2798 അപകടങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. ഇതില്‍ 510 പേര്‍ മരിച്ചു. 2076 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT