News n Views

ഇനി ഇരിപ്പില്‍ തളയ്ക്കപ്പെടില്ല ; നില്‍ക്കാന്‍ താങ്ങാകുന്ന ‘എറൈസ്’ വികസിപ്പിച്ച് മദ്രാസ് ഐഐടി 

THE CUE

രോഗികളെ എഴുന്നേറ്റ് നില്‍ക്കാന്‍ സഹായിക്കുന്ന വീല്‍ചെയര്‍ വികസിപ്പിച്ച് ഐഐടി മദ്രാസ്. ഇതാദ്യമായാണ് രാജ്യത്ത് സ്റ്റാന്‍ഡിംഗ് വീല്‍ചെയര്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുന്നത്. നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് ചക്രക്കസേരയില്‍ ജീവിതം തളയ്ക്കപ്പെട്ടവര്‍ക്ക് ഏറെ ഗുണകരമാണ് സ്റ്റാന്‍ഡിംഗ് വീല്‍ചെയര്‍.എറൈസ് എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നതിലൂടെ ഏറെ നേരം ഇരിക്കുന്നത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുമെന്നതും സവിശേഷതയാണ്. കാല്‍മുട്ടുകളെയും ശരീരത്തെയും താങ്ങി നിര്‍ത്തുന്ന സംവിധാനമാണ് എറൈസ്.

ഉപയോഗിക്കുന്നവര്‍ക്ക് തന്നെ നിയന്ത്രിക്കാവുന്ന തരത്തിലാണ് പ്രവര്‍ത്തനം. ശരീരം തളര്‍ന്നവര്‍ക്കും അംഗപരിമിതര്‍ക്കും നട്ടെല്ലിന് ഗുരുതമായി പരിക്കറ്റവര്‍ക്കും എറൈസ് ഏറെ ഗുണകരമാണെന്ന് ഐഐടി മദ്രാസ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം മേധാവി സുജാത ശ്രീനിവാസന്‍ വ്യക്തമാക്കി. ശരീരഭാരം കണക്കിലെടുത്ത് നാല് വ്യത്യസ്ത തരം വീല്‍ചെയറുകളാണ് സാക്ഷാത്കരിക്കുക. 15,000 രൂപയാണ് വില. ഇറക്കുമതി ചെയ്യുന്നവയ്ക്ക് ഒന്നര രക്ഷംരൂപ വരെ നല്‍കണം. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് ഏറെ അനുയോജ്യമാണ് പുതിയ വീല്‍ചെയര്‍.

സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ് രോഗികള്‍ക്ക് ഇത് ലഭ്യമാക്കുക. 2015 ലാണ് ചക്രക്കസേരയുടെ രൂപകല്‍പ്പന ആരംഭിച്ചത്. ടിടികെ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ്‌ ഡിവൈസ് ഡെവലപ്‌മെന്റിന്റെ ധനസഹായത്തോടെയായിരുന്നു ഇത്. ഫിനിക്‌സ് മെഡിക്കല്‍ സിംസ്റ്റസിന്റെ സഹകരണത്തോടെയാണ് വികസിപ്പിച്ചത്. ഈ സാങ്കേതികവിദ്യ ആഗോള തലത്തില്‍ മാര്‍ക്കറ്റുകളിലെത്തിക്കാന്‍ ഇംഗ്ലണ്ട് ആസ്ഥാനമായ വെല്‍കം ട്രസ്റ്റും രംഗത്തുണ്ട്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT