News n Views

മോദിയെ പുകഴ്ത്തി എ പി അബ്ദുള്ളകുട്ടി, ഗാന്ധിയന്‍ മൂല്യം നടപ്പാക്കിയ നേതാവാണ് മോദിയെന്ന് അബ്ദുള്ളകുട്ടി  

THE CUE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളകുട്ടി. നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് അബ്ദുള്ളകുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നരേന്ദ്രമോദിയുടെ മഹാവിജയത്തെ പറ്റി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. പ്രതിപക്ഷത്തുള്ളവര്‍ മാത്രമല്ല ബിജെപിക്കാര്‍ പോലും ആശ്ചര്യപ്പെട്ടുപോകുന്ന വിജയമാണ് നരേന്ദ്രമോദി നേടിയത്.

നരേന്ദ്രമോദിയെ ഗാന്ധിയന്‍ മൂല്യം പിന്‍തുടരുന്ന നേതാവെന്ന് പോസ്റ്റില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഗാന്ധിയുടെ നാട്ടുകാരനായ മോദി ആ മൂല്യങ്ങള്‍ ഭരണത്തില്‍ പ്രയോഗിച്ചാണ് ജനപ്രിയനായത്. പാവപ്പെട്ടവര്‍ക്ക്് വേണ്ടിയുള്ള നയം ആവിഷ്‌കരിച്ചു. സ്വച്ഛ് ഭാരത് മിഷന്‍, ഉജ്വലയോജന പദ്ധതി എന്നിവയെ പുകഴത്തുന്നുമുണ്ട്. ശുചിമുറിയില്ലാത്തവരോട് മോദി നീതി കാണിച്ചു. ജനകോടികളുടെ പ്രയങ്കരനായത് ഇത്തരം പദ്ധതികളിലൂടെയാണെന്നും ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട് സിറ്റികളും ബുള്ളറ്റ് ട്രെയിനും രാഷ്ട്രീയ അജണ്ടയും ഭാഗമാക്കി. വികസന പദ്ധതികള്‍ മുന്നോട്ട് വെക്കുന്നവര്‍ക്കാണ് രാഷ്ട്രീയ വിജയമെന്നും അബ്ദുള്ളകുട്ടി പറയുന്നു. നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറക്കരുത്. വികസനത്തിന് വേണ്ടി പ്രതിപക്ഷം ഭരണപക്ഷത്തോടൊപ്പം കൈകോര്‍ക്കണമെന്നും അബ്ദുള്ളകുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രന്‍ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ

എന്ത് കൊണ്ട്

ഈ വിജയം ഉണ്ടായി?

എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകള്‍ തുറന്നു പറയട്ടെ

പ്രതിപക്ഷക്കാര്‍ മാത്രമല്ല

BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്

എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ

വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്

വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം

ഒരു ഗാന്ധിയന്‍ മൂല്യം

ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ്

മഹാത്മാ ഗാന്ധി പൊതുപ്രവര്‍ത്തകരോട് പറഞ്ഞു....

നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍

ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക...

ശ്രീ മോദി അത് കൃത്യമായി നിര്‍വ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്‌കീമില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് സ്വന്തം ടോയ് ലെറ്റ് നല്‍കി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്‌കീമില്‍ 6 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷന്‍ നല്‍കിത്

കേരളം വിട്ടാല്‍ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം

മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകള്‍ ശേഖരിച്ച് അടുപ്പു ഊതി തളര്‍ന്നു പോയ 6 കോടി അമ്മമാര്‍ക്ക്

മോദി നല്‍കിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാര്‍ട്ട് സിറ്റികളും

ബുള്ളന്‍ ട്രെയിന്‍ ഉള്‍പ്പെടെ നിരവധിസ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതേ പോകരുത്...

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്

വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണ്....

നരേന്ദ്രമോദിയെ

വിമര്‍ശിക്കമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കുത്....

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോര്‍ത്ത് നില്‍ക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചര്‍ച്ചക്ക് എടുക്കാന്‍ സമയമായി.

നേരത്തെ ഗുജറാത്ത് മോഡലിനെ പ്രശംസിച്ചും അബ്ദുള്ളകുട്ടി വിവാദത്തിലായിരുന്നു.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT