News n Views

കേന്ദ്ര കഥാപാത്രം മോഹന്‍ലാല്‍ ; കൂടത്തായി പരമ്പര കൊലപാതകം സിനിമയാകുന്നു 

THE CUE

കൂടത്തായി പരമ്പര കൊലപാതകം സിനിമയാകുന്നു. മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ആരെന്ന് പുറത്തുവിട്ടിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുകയെന്ന് അറിയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കുറ്റാന്വേഷണ കഥ ആശിര്‍വാദ് സിനിമയാക്കാനിരിക്കുകയായിരുന്നു.

ഈ തിരക്കഥയ്ക്ക് പകരം കൂടത്തായി കൂട്ടക്കൊല പ്രമേയമാക്കുകയാണ്. എന്നാല്‍ നേരത്തേ തയ്യാറാക്കിയ കഥ പൂര്‍ണമായും ഒഴിവാക്കാതെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും വിവരമുണ്ട്. കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞുവീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലപാതക കേസിന്റെ ചുരുളഴിച്ചത്. വീട്ടുകാരിയായ ജോളി ജോസഫ് സ്വത്തുതട്ടിയെടുക്കാന്‍ ഓരോരുത്തരെയായി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

പൊന്നാമറ്റം വീടുമായി ബന്ധമുള്ള കൂടുതല്‍ പേരുടെ ദുരൂഹ മരണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. 6 പേരെ കൂടാതെ 5 കുട്ടികളെയും വധിക്കാന്‍ ജോളി ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ നിരവധി വെളിപ്പെടുത്തലുകളുമായി നിര്‍ണായക വഴിത്തിരിവുകളിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT