News n Views

അമിത് ഷാ കോളിംഗ്.... മന്ത്രിസഭയില്‍ ഇനിയാര്, ഫോണ്‍ റിങ് കാത്ത് ബിജെപി നേതാക്കള്‍; സ്മൃതി ഇറാനി ഉള്ളില്‍ 

THE CUE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമിത് ഷായുടെ ഫോണ്‍കോള്‍ പ്രതീക്ഷിച്ച് ബിജെപി നേതാക്കള്‍. പുതിയ സര്‍ക്കാരില്‍ ആരൊക്കെ വേണമെന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുത്ത് സസ്‌പെന്‍സ് നിലനിര്‍ത്തി ഓരോരുത്തരെയായി വിളിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍. മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടവരെ അഞ്ച് മണിക്ക് നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗത്തിന് വിളിച്ചിട്ടുണ്ട്.

അമിത് ഷായുടെ വിളി വന്ന എംപിമാരായ നേതാക്കള്‍ സുഷമ സ്വരാജും നിര്‍മ്മല സീതാരാമനും, സ്മൃതി ഇറാനിയും സദാനന്ദ ഗൗഡയുമെല്ലാമാണ്. കഴിഞ്ഞ മോദി മന്ത്രിസഭയിലും ഉണ്ടായിരുന്ന ഇവരെല്ലാം പുതിയ മന്ത്രിസഭയിലും ഉണ്ടാവും.

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അരയും തലയും മുറുക്കുന്ന ബിജെപി ഇവിടെ നിന്നും ഒരാളെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിനിച്ചത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കേന്ദ്രമന്ത്രിസഭയില്‍ ഇടം നേടുകയും ചെയ്തു.

ഒന്നാം മോദി മന്ത്രിസഭയിലുണ്ടായിരുന്ന മന്ത്രിമാരില്‍ തുടരുന്നവര്‍

രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, സദാനന്ദ ഗൗഡ, കിരണ്‍ റിജിജു, മുക്താര്‍ അബ്ബാസ് നക്വി, ബാബുല്‍ സുപ്രിയോ, രാമദാസ് അതാവ്ലേ, ധര്‍മേന്ദ്ര പ്രദാന്‍, സഞ്ചീവ് ബലിയാന്‍, മന്‍സൂഖ് മന്താവ്യ തുടങ്ങിയവരാണ്.

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മുട്ടുകുത്തിച്ച സ്മൃതി ഇറാനിക്ക് ഇക്കുറി മികച്ചൊരു മന്ത്രാലയം നല്‍കാനാണ് തീരുമാനം.

മമത ബാനര്‍ജിയെ വിറപ്പിച്ച് കരുത്തുകാണിച്ച പശ്ചിമ ബംഗാള്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന ബിജെപി ബംഗാളിലെ എംപിമാര്‍ക്കും മന്ത്രിസഭയില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ദേബശ്രീ ചൗധരിക്ക് അമിത് ഷായുടെ വിളിയെത്തിക്കഴിഞ്ഞു.

അനുപ്രിയ പട്ടേല്‍, റാം വിലാസ് പസ്വാന്‍, ഹസിമ്രത് കൗര്‍ ബാദല്‍, അരവിന്ദ് സാവന്ത് എന്നിവര്‍ ബിജെപി സഖ്യകക്ഷികളില്‍ നിന്ന് മന്ത്രിമാരാകും.

മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിനും തുടരാനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT