News n Views

‘കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധം’ ; ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ 

THE CUE

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയുമായും ശിവസേനയുമായുള്ള ബന്ധം കോണ്‍ഗ്രസിന് അംഗീകരിക്കാനാവില്ല. ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ഒരു കാലത്തും ബന്ധമുണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മുല്ലപ്പള്ളി പറഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേന സഖ്യത്തെ കോണ്‍ഗ്രസ് പിന്‍തുണച്ചേക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് എതിര്‍പ്പുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച ശിവസേന, എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുകയാണ്. ഈ സഖ്യത്തെ കോണ്‍ഗ്രസ് പിന്‍തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പലകുറി സോണിയ ഗാന്ധിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് സോണിയ ഗാന്ധിയെ കാണുന്നുമുണ്ട്. അതേസമയം എല്ലാ നേതാക്കളുമായും ആലോചിച്ചാണ് കെപിസിസി പുനസംഘടനാ പട്ടിക തയ്യാറാക്കിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജംബോ പട്ടികയെന്ന ആക്ഷേപം ശരിയല്ല. ഘട്ടം ഘട്ടമായാണ് പ്രഖ്യാപിക്കുകയെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. പട്ടിക സോണിയ ഗാന്ധിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT