News n Views

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; അജിത്ത് പവാര്‍ രാജിവെച്ചു

THE CUE

വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാര്‍ രാജിവെച്ചു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ഓഫീസിലെത്തി ചുമതല ഏല്‍ക്കുന്നതിന് മുമ്പാണ് രാജി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിനും രാജിവെച്ചേക്കുമെന്നാണ് സൂചന.

സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ അജിത്ത് പവാര്‍ ഫഡ്‌നാവിസിന് കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപിയിലെ രണ്ട് എംഎല്‍എമാര്‍ മാത്രമാണ് അജിത്ത് പവാറിനൊപ്പം ഉണ്ടായിരുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടാകില്ലെന്ന് ഉറപ്പായതിന് പിന്നാലെയാണ് രാജിയെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിതാഷായും കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിന് 162 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇതോടെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ബിജെപിക്ക് വ്യക്തമായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT