News n Views

ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിച്ചു,പിറ്റേന്ന് ജെജെപി നേതാവ് അജയ് ചൗട്ടാലയ്ക്ക് തിഹാറില്‍ നിന്ന് പരോള്‍ 

THE CUE

തൂക്കുസഭയായ ഹരിയാനയില്‍ ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിച്ചയുടന്‍ ജനനായക് ജനതാ പാര്‍ട്ടി നേതാവ് അജയ് ചൗട്ടാലയ്ക്ക് പരോള്‍. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് അദ്ദേഹത്തിന്റെ പിതാവ് അജയ് ചൗട്ടാലയ്ക്ക് പരോള്‍ അനുവദിക്കുകയായിരുന്നു. തിഹാറില്‍ നടവിലുള്ള അദ്ദേഹത്തിന് രണ്ടാഴ്ചത്തേക്കാണ് ഇളവ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുമാണ് ഇതെന്നാണ് വിശദീകരണം. മാതാവിന്റ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റിലും അദ്ദേഹത്തിന് പരോള്‍ നല്‍കിയിരുന്നു.

വന്‍ വിവാദമായ അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതി കേസിലാണ് അജയ് ചൗട്ടാലയ്ക്ക് തടവ് ശിക്ഷ ലഭിച്ചത്. ഇദ്ദേഹത്തിന്റെ പിതാവും ഐഎന്‍എല്‍ഡി പ്രസിഡന്റുമായിരുന്ന ഓം പ്രകാശ് ചൗട്ടാലയും കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഐഎന്‍എല്‍ഡി വിട്ട് ദുഷ്യന്ത് 2018 ല്‍ ജെജെപി രൂപീകരിക്കുകയായിരുന്നു. ഹരിയാനയില്‍ 10 ഇടത്ത് വിജയിച്ച് ജെജെപി, സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ഘടകമായി. പിന്നാലെ പാര്‍ട്ടി യോഗം ചേര്‍ന്ന് ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിച്ചു. ബിജെപിയുമായുള്ള ധാരണ പ്രകാരം ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT