News n Views

അയോധ്യയ്ക്ക് പിന്നാലെ ശബരിമല യുവതീ പ്രവേശവും റാഫേലും ; 17 നകം സുപ്രീം കോടതിയില്‍ നിന്ന് നിര്‍ണായക വിധികള്‍ 

THE CUE

അയോധ്യ തര്‍ക്കം തീര്‍പ്പാക്കിയതിന് പിന്നാലെ ശബരിമല യുവതീ പ്രവേശനത്തിലും ഉടന്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന 17 നകം ഇതടക്കമുള്ള സുപ്രധാന വിഷയങ്ങളിലാണ് ബഞ്ച് വിധി പ്രസ്താവിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ 57 റിവ്യൂ ഹര്‍ജികളാണ് പരമോന്നത കോടതിക്ക് മുന്‍പാകെയെത്തിയത്. വിവിധ സംഘടനകളും വ്യക്തികളും റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ശബരിമല വിധിയിലേക്കാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

2018 സെപ്റ്റംബര്‍ 28 നാണ് ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധിച്ചത്. ഇത് നടപ്പാക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ അക്രമ കലുഷിതമായ പ്രക്ഷോഭം അഴിച്ചുവിട്ടിരുന്നു. പിന്നാലെ സുപ്രീം കോടതിയില്‍ നിരവധി റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്തു. വിവാദമായ റാഫേല്‍ കരാര്‍ സംബന്ധിച്ച റിവ്യൂ ഹര്‍ജിയാണ് മറ്റൊന്ന്. ഫ്രാന്‍സില്‍ നിന്ന് കേന്ദ്രം 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നും കരാര്‍ റദ്ദാക്കണമെന്നും കാണിച്ച് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് വ്യക്തികളും പ്രതിപക്ഷ പാര്‍ട്ടികളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളാണ് ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന സുഭാഷ് ചന്ദ്ര അഗര്‍വാളിന്റെ ഹര്‍ജിയിലും ഈ മാസം വിധിയുണ്ടാകും. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലും ഈ മാസം 17 നകം വിധി പറഞ്ഞേക്കും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT