News n Views

കോന്നി കൊട്ടിക്കലാശത്തില്‍ നിന്ന് വിട്ടുനിന്ന് അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും ; പൊല്ലാപ്പൊഴിയാതെ കോണ്‍ഗ്രസ്

THE CUE

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി മണ്ഡലത്തിലെ കൊട്ടിക്കലാശത്തില്‍ നിന്ന് അടൂര്‍ പ്രകാശ് എംപി വിട്ടുനിന്നു. സ്ഥാനാര്‍ത്ഥിയായി അദ്ദേഹം നിര്‍ദേശിച്ച ശേഷം തഴയപ്പെട്ട റോബിന്‍ പീറ്ററും എത്തിയില്ല. മണ്ഡലം പോളിങ് ബൂത്തിലെത്താന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് ഇത് പുതിയ പൊല്ലാപ്പായി. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരുവരെയും നേരില്‍ കണ്ട് അനുനയിപ്പിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കാളിത്തം ഉറപ്പാക്കിയത്. എന്നാല്‍ നിര്‍ണായക ഘട്ടത്തിലെ പിന്‍വാങ്ങല്‍ നേതൃത്വത്തില്‍ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

അസാന്നിധ്യത്തിലൂടെ അതൃപ്തി കടുപ്പിക്കുകയാണ് അടൂര്‍ പ്രകാശ് എന്ന് നേതാക്കള്‍ വിലയിരുത്തുന്നു. പത്തനംതിട്ട എംപി ആന്റോ ആന്റണി മാത്രമായിരുന്നു കൊട്ടിക്കലാശത്തിനെത്തിയ പ്രമുഖ നേതാവ്. അടൂര്‍ പ്രകാശ് 23 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് കോന്നി. ആറ്റിങ്ങലില്‍ മത്സരിച്ച് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് തന്റെ പകരക്കാരനായി അദ്ദേഹം റോബിന്‍ പീറ്ററിനെ നിര്‍ദേശിച്ചത്. എന്നാല്‍ ഇതെല്ലാം തകിടം മറിച്ച് മുന്‍ ഡിസിസി പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ അടൂര്‍ പ്രകാശ് ഇടഞ്ഞു.

അതൃപ്തി പരസ്യമായി പ്രകടപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. അരൂര്‍ കോന്നി മണ്ഡലങ്ങള്‍ എഐ ഗ്രൂപ്പുകള്‍ വെച്ചുമാറിയതോടെയാണ് റോബിന്‍ പീറ്ററിന് അവസരം നഷ്ടമായത്. ആലപ്പുഴയില്‍ ഐ ഗ്രൂപ്പുകാരിയായ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വേണ്ടിയായിരുന്നു വെച്ചുമാറല്‍. അതേസമയം താന്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാറില്ലെന്നാണ് ഇതുസംബന്ധിച്ച് അടൂര്‍ പ്രകാശ് നല്‍കുന്ന വിശദീകരണം.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT