News n Views

കര്‍ശന ഉപാധികളോടെ പോലും ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുത്; പ്രതികളെ കാണിക്കുന്നതില്‍ തടസ്സമില്ലെന്നും നടി

THE CUE

നടന്‍ ദിലീപിന് താന്‍ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കര്‍ശന ഉപാധികളോടെ പോലും നല്‍കരുതെന്ന് നടി സുപ്രീംകോടതിയില്‍ രേഖാമൂലം ആവശ്യപ്പെട്ടു. പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് തടസമില്ല. പകര്‍പ്പ് നല്‍കരുതെന്നും തന്റെ സ്വകാര്യത മാനിക്കണമെന്നും നടി കോടതിയോട് അഭ്യര്‍ത്ഥിച്ചു.

അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നതിന് മുമ്പ് ഇരുകക്ഷികളോടും വാദങ്ങള്‍ രേഖാമൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായതാണ്. സംസ്ഥാന സര്‍ക്കാറും ദൃശ്യങ്ങള്‍ നല്‍കരുതെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ കൈമാറരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ മറ്റാര്‍ക്കും കൈമാറില്ല. അതിനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിന് ശേഷം നല്‍കിയാല്‍ മതിയെന്നും ദിലീപ് വാദിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT