News n Views

സ്ഥിരമായി അപവാദപ്രചരണവും ശല്യപ്പെടുത്തലും, പാര്‍വതിയുടെ പരാതിയില്‍ കേസെടുത്തു  

THE CUE

നടി പാര്‍വതിയെ സ്ഥിരമായി ശല്യപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തയാള്‍ക്കെതിരെ പൊലീസില്‍ പരാതി. അഭിഭാഷകനും സംവിധായകനുമെന്ന്‌ അവകാശപ്പെടുന്ന എറണാകുളം സ്വദേശി കിഷോറിനെതിരെ പാര്‍വതിയുടെ പരാതിയില്‍ കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തു. കുടുംബത്തെ അപമാനിക്കാനും ഇയാള്‍ ശ്രമിച്ചതായി നടിയുടെ പരാതിയിലുണ്ട്. കാഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് നടി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ഡി, 1200 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്‍തുടര്‍ന്ന് ശല്യം ചെയ്യല്‍, വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണിത്.

കിഷോര്‍ എന്ന് അവകാശപ്പെടുന്നയാള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ബന്ധപ്പെട്ട് ഒരു അടിയന്തര കാര്യം സംസാരിക്കാനുണ്ടെന്ന് സഹോദരന് സന്ദേശമയച്ചതായി പരാതിയില്‍ പറയുന്നു. പാര്‍വതി അമേരിക്കയിലായിരുന്ന സമയ ത്ത് കൊച്ചിയിലാണ് നടി ഉള്ളതെന്നും ഒരു മാഫിയയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും ഇയാള്‍ പറഞ്ഞതായി പരാതിയിലുണ്ട്. ഇയാളുടെ അവകാശവാദങ്ങള്‍ തള്ളിയപ്പോള്‍, വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും അപവാദകരമായ സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടര്‍ന്നുവെന്നും നടി വിശദീകരിക്കുന്നു. ഒക്ടോബര്‍ 7 നാണ് സഹോദരന്‍ ഇക്കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് പാര്‍വതി പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. സഹോദരനെ കൂടാതെ പാര്‍വതിയുടെ അച്ഛനും ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും കിഷോര്‍ തുടര്‍ച്ചയായി സന്ദേശങ്ങളയച്ചിരുന്നു.

ഇയാളുടെ ശബ്ദസന്ദേശങ്ങളും പാര്‍വതിയെ അവഹേളിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ശല്യം ചെയ്യല്‍ ഒരു ഗൗരവമായി എടുക്കാത്തത് പലപ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കലാശിക്കാറുണ്ട്. ചിലര്‍ക്ക് കടുത്ത അതിക്രമങ്ങളാണ് നേരിടേണ്ടി വരാറ്. ശല്യപ്പെടുത്തലും അപവാദ പ്രചരണവും കടുത്ത മാനസിക വേദനയുണ്ടാക്കുന്നതാണെന്നും പാര്‍വതി പറഞ്ഞു.

അഭിഭാഷകനെന്നും സംവിധായകനെന്നും കിഷോര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ക്ക് സിനിമാ രംഗവുമായി ബന്ധമില്ല. നടി പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം ഇയാള്‍ സിനിമാ രംഗത്തുള്ള ചിലരെ വിളിച്ച് അപവാദ പ്രചരണം തുടരുന്നുണ്ട്.

വിവിധ വിഷയങ്ങളിലെ നിലപാടുകളുടെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാകാറുള്ള അഭിനേത്രിയയാണ് പാര്‍വതി തിരുവോത്ത്. കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ പാര്‍വതിക്കെതിരെ തുടര്‍ച്ചയായി ആരാധക സംഘങ്ങള്‍ക്കിടയില്‍ നിന്നും സാമൂഹിക വിരുദ്ധരില്‍ നിന്നും സൈബര്‍ ആക്രമണവും ലൈംഗിക അധിക്ഷേപവും ഉണ്ടായിരുന്നു. ബലാത്സംഗ ഭീഷണിയ മുഴക്കിയ റോജന്‍ എന്നയാള്‍ക്കെതിരെ പാര്‍വതി അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT