News n Views

‘ജയിലിലാണെന്ന് ചിലര്‍ പ്രചരിപ്പിച്ച എം സ്വരാജാണ് ഒപ്പമുള്ളത്’; എംഎല്‍എയോടൊത്തുള്ള ചിത്രം പങ്കുവെച്ച് നടന്‍ മണികണ്ഠന്‍ ആചാരി 

THE CUE

എം സ്വരാജ് എംഎല്‍എ ജയിലില്‍ ആണെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടന്‍ മണികണ്ഠന്‍ ആചാരി. സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച നടന്‍ വ്യാജ പ്രചരണം നടത്തിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

മണികണ്ഠന്‍ ആചാരിയുടെ വാക്കുകള്‍ ഇങ്ങനെ

10/11/2019 ഞായര്‍ രാവിലെ 11 ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഇദ്ദേഹത്തെ കണ്ടത്. രാവിലെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രക്കാര്‍ ജയിലിലാണെന്ന് വാര്‍ത്ത കൊടുത്ത MLA. നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ വാര്‍ത്തകളും ശരിയല്ല എന്ന് എനിക്ക് നേരിട്ട് ബോധ്യമായി.

വ്യാജ വാര്‍ത്ത വിശ്വസിച്ചോ എന്ന ചോദ്യത്തിന്, വിശ്വസിച്ചുപോകുന്ന തരത്തിലാണ് അവതരിപ്പിച്ചതെന്നും സാധാരണക്കാര്‍ തെറ്റിദ്ധരിക്കപ്പെടുമെന്നുമായിരുന്നു നടന്റെ മറുപടി.

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് പിന്നാലെ എം സ്വരാജ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നായിരുന്നു കുറിപ്പ്. പോസ്റ്റ് മുന്‍നിര്‍ത്തി എം സ്വരാജിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി.

സുപ്രീം കോടതിവിധിയില്‍ ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതുവഴി പരസ്പര വിശ്വാസമില്ലായ്മയും വര്‍ഗീയതയും കലാപവും ഉണ്ടാക്കാനാണ് എം സ്വരാജ് ശ്രമിച്ചതെന്ന് കാണിച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് സ്‌ക്രീന്‍ ഷോട്ട് സഹിതം ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് എം സ്വരാജ് ജയിലില്‍ ആയെന്ന തരത്തില്‍ പ്രചരണമുണ്ടായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT