News n Views

മുംബൈ ‘മഹാനഗരം’ വിട്ടത് 9 ലക്ഷം പേര്‍; കുടിയേറ്റം താനെയിലേക്കും റായ്ഗഡിലേക്കും 

THE CUE

മുംബൈ വിട്ട് ജനം മറ്റ് നഗരങ്ങളിലേക്ക് കുടിയേറുന്നു. 10 വര്‍ഷത്തിനിടെ ഒന്‍പത് ലക്ഷം പേരാണ് മഹാനഗരമായി വിശേഷിപ്പിക്കപ്പെടുന്ന മുംബൈ വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. ജീവിതച്ചെലവേറിയതാണ് താമസംമാറ്റാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയത്. താനെ ജില്ലയിലേക്ക് മാത്രം 8 ലക്ഷം പേര്‍ മാറിത്താമസിച്ചെന്നാണ് കണക്കെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റായ്ഗഡിലേക്ക് ഒരു ലക്ഷം പേര്‍ കുടിയേറി. 2011 ലെ സെന്‍സസ് ആധാരമാക്കിയുള്ള കണക്കാണിത്. ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ് നഗരത്തില്‍ നിന്ന് കൂടുമാറ്റം നടത്തുന്നത്.

2001 മുതല്‍ 2011 വരെ താനെയില്‍ 29.3 ലക്ഷം പേര്‍ കൂടുതലായെത്തിയെന്നാണ് കണക്ക്. ഇതില്‍ 8 ലക്ഷത്തോളം പേര്‍ മുംബൈയില്‍ നിന്ന് എത്തിയവരാണ്. വീടുകള്‍ക്ക് താരതമ്യേന വിലക്കുറവാണെന്നതും എളുപ്പം കിട്ടുമെന്നതുമാണ് പകുതിയോളം പേര്‍ താനെയിലേക്ക് മാറാനാന്‍ കാരണമെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് മെത്തഡോളജയിലെ പ്രൊഫസര്‍ ഡിപി സിങ് പറയുന്നു. ജീവിതച്ചലവ് താരതമ്യേന കുറവാണെന്നതുമാണ് ആളുകളെ താനെയിലേക്കെത്തിക്കുന്ന ഘടകം. കൂടാതെ മുംബൈ നഗരത്തെ അപേക്ഷിച്ച് തിരക്കും ജനസാന്ദ്രത കുറവുമാണ്.

പലരും മുംബൈയിലെ വീട് വിറ്റ് താനെയില്‍ അതില്‍ കുറഞ്ഞ വിലയ്ക്കുള്ള വീടുകള്‍ എടുത്താണ് താമസം മാറുന്നത്. താനെയിലേക്കും തിരിച്ചുമുള്ള ഗതാഗത സംവിധാനങ്ങള്‍ സജീവമായതും അവിടേക്ക് മാറുന്നതില്‍ കുഴപ്പങ്ങളില്ലെന്ന കാഴ്ചപ്പാടിലേക്ക് ആളുകളെ എത്തിച്ചു. ഇത്തരത്തില്‍ മാറിയവരില്‍ മലയാളികളും തമിഴരും അടക്കമുള്ളവരുണ്ട്. താനെ റായ്ഗഡ് നഗരങ്ങള്‍ക്ക് പുറമെ പനവേല്‍, തലോജ എന്നിവിടങ്ങളിലേക്കും കുടിയേറ്റം സജീവമാണ്. അതേസമയം മുംബൈയിലെ പല ഫാക്ടറികളും കമ്പനികളും പൂട്ടിയതോടെയും ഒട്ടേറെ പേര്‍ നഗരം വിട്ടുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഭിജിത് റാണെ വ്യക്തമാക്കുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT