News n Views

സ്വയം വിരമിക്കല്‍: അപേക്ഷ നല്‍കിയത് 75,000 ജീവനക്കാര്‍; ബിഎസ്എന്‍എല്‍ കടുത്ത പ്രതിസന്ധിയിലേക്ക്

THE CUE

സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം 75000 ജീവനക്കാര്‍ അപേക്ഷ സമര്‍പ്പിച്ചതോടെ ബിഎസ്എന്‍എല്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കിടെയാണ് ഇത്ര പേര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് പദ്ധതി നിലവില്‍ വരിക. എന്നാല്‍ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുമ്പോളുണ്ടാകുന്ന ഒഴിവുകള്‍ പരിഹരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടില്ല.

ജീവനക്കാരുടെ എണ്ണം കൂടുതലായതാണ് ബിഎസ്എന്‍എലിലേക്ക് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന നിഗമനത്തിലെത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. ജീവനക്കാരെ ഇതിനായി നിര്‍ബന്ധിക്കുന്നതായും ചില യൂണിയനുകള്‍ ആരോപണം ഉന്നയിച്ചിരുന്നു. പദ്ധതി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം 20000 ജീവനക്കാരാണ് അപേക്ഷ നല്‍കിയത്. ഒരുലക്ഷം പേരെങ്കിലും സ്വയം വിരമിക്കലിന് തയ്യാറാകുമെന്നാണ് തൊഴിലാളി സംഘടനകള്‍ കണക്കാക്കുന്നത്.

തിങ്കളാഴ്ച എല്ലാ സര്‍ക്കിളുകളുടെയും മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങളായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. ജനുവരിയില്‍ സ്ഥലം മാറ്റം നടത്തി ജീവനക്കാരുടെ കുറവ് പരിഹരിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT