News n Views

പാലക്കാട് 59 വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കി; പ്രതിക്കായി തിരച്ചില്‍ 

THE CUE

സ്റ്റേഷനറി കടയുടമ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ 59 പേരെ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി. തൃത്താല മേഖലയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ദുരനുഭവം വെളിപ്പെടുത്തിയത്. കക്കാട്ടിരി സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണനെ(57)തിരെ പോക്‌സോ നിയമപ്രകാരം തൃത്താല പൊലീസ് കേസെടുത്തു. ഇയാളെ തേടി വീട്ടിലെത്തിയെങ്കിലും പൊലീസിന് കണ്ടെത്തനായിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കടയിലെത്തുന്ന അഞ്ച്. ആറ് എഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ ചൂഷണത്തിന് ഇരയാക്കിയത്.

ഇയാള്‍ ഭീഷണിപ്പെടുത്തിയതുമൂലം ചൂഷണവിവരം പുറത്തുപറയാന്‍ വിദ്യാര്‍ത്ഥികള്‍ മടികാണിച്ചിരുന്നുവെന്ന് പ്രധാനാധ്യാപിക വ്യക്തമാക്കി. എന്നാല്‍ വ്യാഴാഴ്ച ഒരു കുട്ടി ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 59 കുട്ടികള്‍ ഇയാളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞത്. ശേഷം വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴിയെടുക്കുകയും ഇവര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കാന്‍ ആരംഭിച്ചു. വര്‍ഷങ്ങളായി ഇയാള്‍ കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT